മുംബൈ: ബോളിവുഡ് ഇൻഡസ്ട്രിയിലെ ചില പ്രമുഖർ ഡാർക്ക് വെബിലൂടെ മറ്റുള്ളവരുടെ സ്വകാര്യജീവിതം ചോർത്തിയെടുക്കുന്നു എന്ന വെളിപ്പെടുത്തലുമായി കങ്കണ റണാവത്ത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

ഫോണുകളിൽ നമ്പർ സേവ് ചെയ്തില്ലെങ്കിലും വിളിക്കുന്നയാളുടെ പേരും കാണിക്കുന്ന കോളിങ് നെയിം പ്രസന്റേഷൻ രാജ്യത്ത് നടപ്പാക്കാൻ ടെലികോം വകുപ്പിനോട് ടെലികോം റെഗുലേറ്ററി അഥോറിറ്റി ശുപാർശ ചെയ്തിട്ടുണ്ട്, അതുകൊണ്ട് തന്നെ തട്ടിപ്പ് കോളുകൾ തടയുക എന്ന ലക്ഷ്യം ഇതിലൂടെ നടപ്പിലാക്കാൻ കഴിയുമെന്ന് പറഞ്ഞ കങ്കണ, ഡാർക്ക് വെബ്ബിനെതിരെ കേന്ദ്രം എന്തെങ്കിലും നടപടിയെടുക്കണമെന്നും പറഞ്ഞു.

ബോളിവുഡിലെ ജനപ്രിയ സിനിമാ പ്രവർത്തകരും ഡാർക്ക് വെബ്ബിലുണ്ട് അവിടെ നിന്ന് നിയമവിരുദ്ധമായ പലകാര്യങ്ങളും ചെയ്യുന്നു.കൂടാതെ മറ്റുള്ളവരുടെ വാട്ട്സ്ആപ്പ്, മെയിലുകൾ പോലുള്ള ആശയവിനിമയമാർഗങ്ങൾ ഹാക്ക് ചെയ്യുകയും ചെയ്യുന്നുവെന്നും അവരെ പൊളിച്ചടുക്കിയാൽ പല വമ്പന്മാരും വെളിപ്പെടുമെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കങ്കണ പറയുന്നു.