കൊച്ചി: മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ് നീരജ് മാധവ്. അഭിനേതാവ് എന്ന നിലയിൽ മാത്രമല്ല തിരക്കഥ ,ആലാപനം, സംഗീത സംവിധാനം തുടങ്ങിയ മേഖലകളിലും താരം ശ്രദ്ധ നേടിയിട്ടുണ്ട്. തിയേറ്ററിൽ വമ്പൻ ഹിറ്റായ ആർഡിഎക്‌സാണ് നീരജിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്ക് ശേഷം എന്ന ചിത്രമാണ് ഇനി നീരജിന്റെ ഇറങ്ങാനുള്ളത്.

2017-ലായിരുന്നു നീരജ് വിവാഹിതനായത്. ്രപണയ വിവാഹമായിരുന്നു. ദീപ്തി ജനാർദ്ദനൻ എന്നാണ് നീരജിന്റെ ഭാര്യയുടെ പേര്. ഒരു കുഞ്ഞുമുണ്ട്. ഇപ്പോഴിതാ പത്ത് വർഷം മുമ്പ് വാലൻന്റൈൻ ദിനത്തിൽ നീരജ് തനിക്ക് വേണ്ടി കൊണ്ടുവന്ന ഒരു കേക്ക് പിടിച്ച് നീരജിന് ഒപ്പം നിൽക്കുന്ന ഒരു പഴയ ചിത്രം ഭാര്യ ദീപ്തി പങ്കുവച്ചിരിക്കുകയാണ്.

പത്ത് വർഷം മുമ്പുള്ള ഞങ്ങൾ ഇങ്ങനെയാണ്. ജോർജുകുട്ടിയോട് ലീവ് ചോദിച്ചു ഇറങ്ങി വന്നതായിരിക്കുമെന്നൊക്കെ രസകരമായ കമന്റും പോസ്റ്റിന് താഴെ വന്നിട്ടുണ്ട്.