മുംബൈ: വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിന് ശേഷം ആദ്യമായി പൊതുവിടത്തിൽ പ്രത്യക്ഷപ്പെട്ട് ബോളിവുഡ് നടി പൂനം പാണ്ഡെ. ക്ഷേത്ര ദർശനത്തിനായി എത്തിയതാണ് താരമെന്നാണ് വിവരങ്ങൾ. കൈയിൽ താലവും പിടിച്ച് റോഡിലൂടെ നടക്കുന്ന പൂനത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.

നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. താരത്തിനൊപ്പം അംഗരക്ഷകരെയും വീഡിയോയിൽ കാണാം. ആരാധകരെ നോക്കി നടി അഭിവാദ്യം ചെയ്യുന്നുമുണ്ട്.

വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിന് ഈയടുത്ത് പൂനം പാണ്ഡെ ഏറെ വിമർശനം നേരിട്ടിരുന്നു. സെർവിക്കൽ ക്യാൻസറിനെക്കുറിച്ച് അവബോധം നൽകുന്നതിനുവേണ്ടിയാണ് താൻ വ്യാജ മരണവാർത്ത സൃഷ്ടിച്ചതെന്ന് പൂനം വെളിപ്പെടുത്തിയിരുന്നു.

 
 
 
View this post on Instagram

A post shared by Viral Bhayani (@viralbhayani)