ഹൈദരാബാദ്: സിനിമാപ്രേമികളുടെ ഇഷ്ടതാരമാണ് സാമന്ത. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് താരം. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന താരം ഇപ്പോൾ മലേഷ്യയിലാണ്. താരം പങ്കുവച്ച ലോങ്കവിയിൽ നിന്നുള്ള മനോഹര ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ മനം കവരുന്നത്.

കാടിനു നടുവിലെ പ്രകൃതിദത്ത തടാകത്തിൽ നിന്നുള്ളതാണ് മനോഹര ചിത്രങ്ങൾ. ബിക്കിനി ധരിച്ച് പ്രകൃതി ഭംഗി ആസ്വദിച്ച് തടാകത്തിൽ നീരാടുന്ന സാമന്തയെ ആണ് ചിത്രത്തിൽ കാണുന്നത്. ആരാധകരുടെ മനം കവരുകയാണ് ചിത്രങ്ങൾ. ഏറ്റവും വലിയ സ്‌നേഹം- എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

തടാകത്തിൽ നീരാടുന്ന ചിത്രങ്ങൾക്ക് പുറമെ ധ്യാനിക്കുന്നതിന്റേയും പ്രകൃതിയോട് ചേർന്നു നിൽക്കുന്ന മനോഹര നിർമ്മിതികളുടേയുമെല്ലാം താരം ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളിലൂടെയും സൈബറിടത്തെ ഇളക്കിമറിക്കാൻ എങ്ങനെയാണ് കഴിയുന്നത് എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. കഴിഞ്ഞ ദിവസം വർക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങളും വൈറലായിരുന്നു.

 
 
 
View this post on Instagram

A post shared by Samantha (@samantharuthprabhuoffl)