തിരുവനന്തപുരം: മലയാളികൾക്ക് പരീക്ഷാക്കാലം തുടങ്ങിയിട്ടുണ്ട്. ഇതിനിടെ സോഷ്യൽ മീഡിയയിൽ പുതിയ ട്രെൻഡ് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇഷ്ടതാരം കമന്റ് ചെയ്താൽ പരീക്ഷയ്ക്ക് പഠിക്കാൻ തുടങ്ങാം എന്ന് പറഞ്ഞുകൊണ്ടുള്ള ചില റീലുകളാണ് വൈറലാവുന്നത്. കഴിഞ്ഞ ദിവസം വിജയ് ദേവരക്കൊണ്ട രണ്ട് പെൺകുട്ടികളുടെ റീലിന് നൽകിയ മറുപടി വൈറലായിരുന്നു. ഇപ്പോൾ ശ്രദ്ധനേടുന്നത് ടൊവിനോ ആരാധകന്റെ റീലാണ്.

'ഈ വിഡിയോക്ക് ടൊവിനോ തോമസ് കമന്റ് ചെയ്താൽ ഞാൻ എന്റെ പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കും' എന്ന കാപ്ഷനോടെ താഹ ഹസൂൻ എന്ന അക്കൗണ്ടിൽ നിന്നാണ് വിഡിയോ എത്തിയത്. തണ്ണിമത്തൻ കഴിച്ചുകൊണ്ട് നിൽക്കുന്ന ആൺകുട്ടിയെയാണ് വിഡിയോയിൽ കാണുന്നത്. വിഡിയോ വൈറലായതോടെ ആഗ്രഹം പോലെ തന്നെ ടൊവിനോ തോമസ് കമന്റുമായി എത്തുകയായിരുന്നു. 'പോയിരുന്ന് പഠിക്ക് മോനെ' എന്നായിരുന്നു താരത്തിന്റെ സ്‌നേഹോപദേശം.