മുംബൈ: സോഷ്യൽ മീഡിയയിൽ ആക്ടീവായ സൂപ്പർതാര ജോഡികളാണ് അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും. ഇപ്പോൾ ശ്രദ്ധനേടുന്നത് അക്ഷയ് കുമാറിന് ഫാദേഴ്സ് ഡേ ആശംസകൾ നേർന്നുകൊണ്ട് ട്വിങ്കിൾ ഫേസ്‌ബുക്കിൽ കുറിച്ച വാക്കുകളാണ്. അക്ഷയ്നെ വിവാഹം കഴിക്കാൻ താൻ തീരുമാനിച്ചതിനു പിന്നിലെ കാരണമാണ് ട്വിങ്കിൾ വെളിപ്പെടുത്തിയത്.

ചില കാര്യങ്ങൾ അറിഞ്ഞതുകൊണ്ടാണ് ഞാൻ മിസ്റ്റർ കെയെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. അദ്ദേഹത്തിന്റെ കുടുംബവുമായുള്ള ബന്ധം കണ്ടപ്പോൾ മികച്ച അച്ഛനായിരിക്കുമെന്ന് ഞാൻ മനസിലാക്കി. കൂടാതെ എന്റെ ഭാവി കുട്ടികൾക്ക് അദ്ദേഹത്തിന്റെ മികച്ച ജീനുകൾ കിട്ടുമെന്നും ഞാൻ പ്രതീക്ഷിച്ചു. 50കളിലെ അദ്ദേഹത്തെ നോക്കിക്കൊണ്ട് ഞാൻ പറയും, ഭാഗ്യമുണ്ടെങ്കിൽ മക്കൾക്ക് അദ്ദേഹത്തിന്റെ പാതി ജനെറ്റിക് മെറ്റീരിയലെങ്കിലും കിട്ടും. തന്നേക്കാൾ തന്റെ കുടുംബത്തെ സ്നേഹിക്കുന്ന മനുഷ്യന് ഹാപ്പി ഫാദേഴ്സ് ഡേ. - ഷർട്ട് ലെസ്സായി നിൽക്കുന്ന അക്ഷയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് ട്വിങ്കിളിന്റെ കുറിപ്പ്.

പിന്നാലെ മറുപടിയുമായി അക്ഷയ് കുമാർ രംഗത്തെത്തി. സൗന്ദര്യത്തിനായുള്ള ജനറ്റിക് ഡിപ്പാർട്ട്മെന്റ് നീ എന്നെ ഏൽപ്പിച്ചു. നമ്മുടെ കുട്ടികളുടെ ബുദ്ധിയിൽ ഞാൻ നിന്നെയാണ് വിശ്വസിക്കുന്നത്. അവരെക്കൊണ്ട് ഒരുപാട് പുസ്തകൾ വായിപ്പിക്കൂ.- എന്നാണ് അക്ഷയ്കുമാർ കുറിച്ചു.