ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിനുള്ള ചട്ടങ്ങൾ രൂപപ്പെടുത്തുന്നതിനും നടപ്പിലാക്കുന്നതിനും കേന്ദ്ര സർക്കാരിന് സമയം നീട്ടി നൽകി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ലോക്സഭയിലേയും രാജ്യസഭയിലേയും സബോർഡിനേറ്റ് നിയമ നിർമ്മാണ സമിതിയാണ് യഥാക്രമം ഏപ്രിൽ ഒമ്പത്, ജൂലായ് ഒമ്പത് തിയതികൾ വരെ നീട്ടിനൽകിയത്.

പൗരത്വഭേദഗതി നിയമം 2019 പ്രകാരമുള്ള ചട്ടങ്ങൾ തയ്യാറാക്കി വരികയാണ്. ഇത് രൂപപ്പെടുത്തുന്നതിനായി രാജ്യസഭയും ലോക്സഭയും സമയം നീട്ടി നൽകിയെന്നും മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു.

വലിയ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങൾക്കുമിടെ വിവാദമായ പൗരത്വഭേദഗതി നിയമം രണ്ടു വർഷം മുമ്പാണ് പാർലമെന്റിന്റെ ഇരുസഭകളിലും കേന്ദ്രം പാസാക്കിയെടുത്തത്. 2019 ഡിസംബർ 12-ന് നിയമത്തിന് രാഷ്ട്രപതി അംഗീകാരം നൽകുകയും ചെയ്തു.