തിരുവനന്തപുരം: വഞ്ചിയൂരിൽ പ്രവർത്തിക്കുന്ന കിലെ-സിവിൽ സർവീസ് അക്കാഡമി നടത്തുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ പരിശീലനത്തിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കേരളത്തിലെ സംഘടിത അസംഘടിത മേഖലകളിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ ആശ്രിതർക്കാണ് (മക്കൾ/ഭാര്യ/ഭർത്താവ്/സഹോദരൻ/സഹോദരി) സിവിൽ സർവീസ് കോഴ്സ് നൽകുന്നത്.

ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. എട്ട് മാസമാണ് കോഴ്സ് ദൈർഘ്യം. ക്ലാസുകൾ ഒക്ടോബർ 1-ന് ആരംഭിക്കും. ഈ കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ ബിരുദധാരികളായ ആശ്രിതർ ബന്ധപ്പെട്ട ക്ഷേമബോർഡുകളിൽ നിന്ന് വാങ്ങിയ ആശ്രിതത്വ സർട്ടിഫിക്കറ്റ് ഉൾപ്പെടെ അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 20 ആണ്. കൂടുതൽ വിവരങ്ങളും അപേക്ഷസ സമർപ്പിക്കേണ്ട ലിങ്കും www.kile.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും.