പനാജി: ഗോവയെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയതിന് പ്രശംസിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ. ഭരണഘടനാ നിർമ്മാതാക്കൾ വിഭാവനം ചെയ്തത് ഗോവ നടപ്പാക്കിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അവിടെ നീതി നടപ്പാക്കുക എന്ന സവിശേഷമായ അനുഭവം തനിക്കുണ്ടായിട്ടുണ്ടെന്ന് ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞു. വിവാഹമായാലും പിന്തുടർച്ചയായാലും എല്ലാ ഗോവക്കാർക്കും ഒരേ നിയമമാണ്. ഇതിൽ മതത്തിന്റെ വ്യത്യാസമില്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുന്നവർ ഗോവ സന്ദർശിച്ച് കാര്യങ്ങൾ ബോധ്യപ്പെടണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് ബുദ്ധിജീവികൾ പല തരത്തിൽ അഭിപ്രായം പറയുന്നത് കണ്ടിട്ടുണ്ട്. അവരോടു പറയാനുള്ളത് ഗോവയിൽ വന്നു കാര്യങ്ങൾ മനസ്സിലാക്കണമെന്നാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുന്നവർ ഗോവ സന്ദർശിച്ച് കാര്യങ്ങൾ ബോധ്യപ്പെടണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.