തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായി മഴ പെയ്യുമെന്ന കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ പ്രമാണിച്ച് ബുധൻ മുതൽ വെള്ളി വരെ കൈറ്റ് വിക്ടേഴ്‌സിൽ ഫസ്റ്റ് ബെൽ റഗുലർ ക്ലാസുകൾ ഉണ്ടാകില്ല. കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് ആണ് ഇക്കാര്യം അറിയിച്ചത്.

റഗുലർ ക്ലാസുകൾക്ക് പകരം ഈ മൂന്നു ദിവസങ്ങളിൽ ശനി മുതൽ തിങ്കൾ വരെയുള്ള ക്ലാസുകളുടെ പുനഃസംപ്രേഷണം അതേ ക്രമത്തിൽ ആയിരിക്കും. ഇതേ ക്ലാസുകൾ പിന്നീട് കൈറ്റ് വിക്ടേഴ്‌സ് പ്ലസ് ചാനലിലും ഒരിക്കൽ കൂടി ലഭ്യമാക്കും.

ശനിയാഴ്ചയ്ക്ക് ശേഷമുള്ള ടൈം ടേബിൾ പിന്നീട് പ്രസിദ്ധീകരിക്കുമെന്നും കൈറ്റ് സിഇഒ അറിയിച്ചു.