തിരുവനന്തപുരം: വിക്രമിനെ നായകനാക്കി ആർ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം 'കോബ്ര'യുടെ ടീസർ പുറത്തിറങ്ങി, വിക്രം ഏഴ്‌ഗെറ്റപ്പുകളിൽ എത്തുന്ന ചിത്രത്തിന്റെ ടീസർ ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ്. ക്രിക്കറ്റ് താരം ഇർഫാൻ പത്താനാണ് ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനു ണ്ട്. ഇതിനു പുറമെ റോഷൻ മാത്യുവും മിയയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തിൽ കെ എസ് രവികുമാർ, ആനന്ദ്‌രാജ്, റോബോ ശങ്കർ, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‌രാജൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

എ ആർ റഹ്മാനാണ് സംഗീതം. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ് എസ് ലളിത് കുമാർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഹരീഷ് കണ്ണൻ ആണ്. എഡിറ്റിങ് ഭുവൻ ശ്രീനിവാസൻ. ആക്ഷൻ കൊറിയോഗ്രഫി ദിലീപ് സുബ്ബരായൻ.

 

https://youtu.be/8ScCLfGGOPY