കോഴിക്കോട് കളക്ടറുടെ ഔദ്യോഗിക വാഹനത്തിന് നേരെ കല്ലേറ്. കലക്ട്രേറ്റിൽ നിർത്തിയിട്ട് കാറിന്റെ ചില്ല് തകർക്കുകയായിരുന്നു.സംഭവത്തിൽ പൊലീസ് ഒരാളെ കസ്റ്റഡിയിൽ എടുത്തു. പ്രമോദ് എന്ന ആളെയാണ് കസ്റ്റഡിയിൽ എടുത്തത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബൂത്തിൽ കയറി വോട്ടിങ് യന്ത്രം നശിപ്പിക്കാൻ ശ്രമിച്ചതിന് പ്രമോദിനെതിരെ കേസെടുത്തിരുന്നു. ഇതിന് പുറമേ എലത്തൂരിൽ റിലയൻലസ് പെട്രോൾ പമ്പിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്റർ ഒട്ടിക്കാൻ ശ്രമം, മുദ്രാവാക്യം വിളിച്ചു തുടങ്ങിയതിനും കേസുണ്ട്.