തിരുവനന്തപുരം: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സ്മരണ നിലനിർത്തുന്നതിനും, ദേശസ്‌നേഹം, ദേശ ബോധം എന്നിവ വളർത്തുന്നതിനുമായി രൂപംകൊണ്ട 'നേതാജി ഓർഗനൈസേഷൻസ് കൺസോർഷ്യം' സംസ്ഥാന തലത്തിൽ, എട്ടാം ക്ലാസ് മുതൽ പ്ലസ്ടു തലം വരെയുള്ള കുട്ടികൾക്കായി ഉപന്യാസരചന, പ്രസംഗം എന്നിവയും ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി പെൻസിൽ ഡ്രോയിങ്, ക്രയോൺസ് ഡ്രോയിംങ് എന്നിവയും സംഘടിപ്പിക്കുന്നു.

ഉപന്യാസം, പ്രസംഗം എന്നിവയ്ക്ക് 5001 രൂപ ക്യാഷ് അവാർഡും ഫലകവും പ്രശസ്തിപത്രവും പെൻസിൽ ഡ്രോയിങ്, ക്രയോൺസ് ഡ്രോയിങ് എന്നിവയ്ക്ക് 2501 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് നൽകുക. 'സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നേതാജിയുടെ പങ്ക്' എന്ന വിഷയത്തെ അധികരിച്ചുള്ള ഉപന്യാസരചന നാല് പുറത്തിൽ കവിയരുത്. 'നേതാജി കണ്ട ഇന്ത്യ' എന്ന വിഷയത്തിൽ 5 മിനിട്ട് ദൈർഘ്യമുള്ള പ്രസംഗം വ്യക്തതയോടു കൂടി വീഡിയോയിൽ പകർത്തി വേണം അയക്കേണ്ടത്.

കുട്ടികളുടെ സൃഷ്ടികൾ 2021 നവംബർ 20 ന് മുൻപ് 99 95 85 48 0 2 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് അയക്കേണ്ടതാണെന്ന് ചീഫ് ഹെഡ് വേദാഗ്‌നി അരുൺ സൂര്യഗായത്രിയും ചെയർമാൻ എൽ. ആർ വിനയചന്ദ്രനും വാർത്താക്കുറിപ്പിൽ അറിയിച്ചു.ഡിസംബർ ആദ്യവാരത്തിൽ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സുഭാഷീയം -2021 എന്ന സാംസ്‌കാരിക സമ്മേളനത്തിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുന്നതായിരിക്കും.