തലശേരി:ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പിനിടെ സംഘർഷം പൊലീസ് ഇടപ്പെട്ട് ശാന്തമാക്കി. കെ സുധാകരനെ പിന്തുണയ്ക്കുന്ന വിഭാഗവും മമ്പറം ദിവാകരൻ നേതൃത്വം നൽകുന്ന വിഭാഗവുമാണ് ഏറ്റുമുട്ടിയത്. വോട്ടെടുപ്പ് കേന്ദ്രമായ മമ്പറം പബ്ലിക് സ്‌കൂളിന് മുന്നിൽ രാവിലെ 10ന് വോട്ടെടുപ്പ് ആരംഭിച്ചതോടെയാണ് പ്രവർത്തകർ തമ്മിൽ കൈയാങ്കളി നടന്നത്‌കെ സുധാകരന്റെ വിഭാഗം വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കിയതായും സംഘർഷമുണ്ടാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായും മമ്പറം ദിവാകരൻ ആരോപിച്ചു.

ഇതിനിടെതലശ്ശേരി ഇന്ദിരാ ഗാന്ധി ഹോസ്പിറ്റൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബൂത്തിനകത്ത് ബഹളം വെക്കുകയും, തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താൻ ശ്രമിക്കുകയും, പാർട്ടി നേതാക്കളെ അവഹേളിക്കുകയും ചെയ്ത തൃപ്പങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഇ കെ പവിത്രനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് അറിയിച്ചു.