തിരുവനന്തപുരം: ഗവർണറുടെ ഉപവാസത്തിന് അഭിവാദ്യവുമായി കോൺഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരൻ. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ഗവർണർ ഉപവാസത്തിനിരിക്കുന്നതെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

സ്ത്രീധന മരണങ്ങളും സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളും നമ്മുടെ നാട്ടിൽ വർധിച്ചു വരികയാണ്. ജനുവരി മുതൽ മെയ് വരെ 1815 റേപ്പുകൾ ആണ് സ്ത്രീകൾക്കും കുട്ടികൾക്കും നേരെ ഉണ്ടായത്. ഇതിൽ 627 എണ്ണം കുട്ടികൾക്ക് നേരെ ഉണ്ടായി. ഭരണകൂടങ്ങളുടെ നിഷ്‌ക്രീയത്വം ആണ് വർധിച്ചു വരുന്ന ഈ കണക്കുകളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. ഭരണകൂടങ്ങൾ പ്രതികളെ സഹായിക്കുന്നത് വാളയാറിൽ നമ്മൾ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

വണ്ടിപ്പെരിയാറിലെ ആറു വയസുകാരിയെ പീഡിപ്പിച്ചത് ഭരണകക്ഷിയുടെ യുവജന സംഘടനാംഗമാണ്. ഇങ്ങനെ അനുദിനം വർധിച്ചുവരുന്ന സ്ത്രീകൾക്കു നേരെയുള്ള ആക്രമണങ്ങൾക്കെതിരെ, സ്ത്രീ സുരക്ഷക്കു വേണ്ടിയാണ് സംസ്ഥാന സർക്കാരിന്റെ ഭരണ തലവനായ ഗവർണർ ഉപവസിക്കുന്നത്. അദ്ദേഹം നടത്തുന്ന ഉപവാസത്തിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഡോ. ശൂരനാട് രാജശേഖരന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

ഗവർണറുടെ ഉപവാസത്തിന് അഭിവാദ്യങ്ങൾ;
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ഗവർണർ ഉപവാസത്തിനിരിക്കുന്നത്. സ്ത്രീധന മരണങ്ങളും സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളും നമ്മുടെ നാട്ടിൽ വർധിച്ചു വരികയാണ്.

ജനുവരി മുതൽ മെയ് വരെ 1815 റേപ്പുകൾ ആണ് സ്ത്രീകൾക്കും കുട്ടികൾക്കും നേരെ ഉണ്ടായത്. ഇതിൽ 627 എണ്ണം കുട്ടികൾക്ക് നേരെ ഉണ്ടായി. ഭരണകൂടങ്ങളുടെ നിഷ്‌ക്രീയത്വം ആണ് വർധിച്ചു വരുന്ന ഈ കണക്കുകളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. ഭരണകൂടങ്ങൾ പ്രതികളെ സഹായിക്കുന്നത് വാളയാറിൽ നമ്മൾ കണ്ടതാണ്. വണ്ടിപ്പെരിയാറിലെ ആറു വയസുകാരിയെ പീഡിപ്പിച്ചത് ഭരണകക്ഷിയുടെ യുവജന സംഘടനാംഗമാണ്. ഇങ്ങനെ അനുദിനം വർധിച്ചുവരുന്ന സ്ത്രീകൾക്കു നേരെയുള്ള ആക്രമണങ്ങൾക്കെതിരെ , സ്ത്രീ സുരക്ഷക്കു വേണ്ടി സംസ്ഥാന സർക്കാരിന്റെ ഭരണ തലവനായ ഗവർണർ നടത്തുന്ന ഉപവാസത്തിന് എല്ലാ അഭിവാദ്യങ്ങളും.