ന്യൂഡൽ​ഹി: ​ഗുജറാത്തിൽ കോൺ​ഗ്രസിനുണ്ടായിരുന്ന ഒരു രാജ്യസഭാ സീറ്റും നഷ്ടമാകും. അ​ഹ​മ്മ​ദ് പ​ട്ടേ​ലി​ന്റെ മരണത്തോടെ ഗു​ജ​റാ​ത്തി​ൽ‍ ഒഴിവുവന്ന രാ​ജ്യ​സ​ഭാ സീ​റ്റ് സ്വന്തമാക്കാനാണ് ബിജെപി തയ്യാറെടുക്കുന്നത്. നിലവിലുള്ള രണ്ട് ഒഴിവുകൾ നികത്താൻ രണ്ടു തവണയായി തെരഞ്ഞെടുപ്പ് നടത്താനാണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ​ദ്ധ​തി​യി​ടു​ന്ന​ത്.

ന​വം​ബ​ർ 25-നാണ് ​അ​ഹ​മ്മ​ദ് പ​ട്ടേ​ൽ അന്തരിച്ചത്. ഡി​സം​ബ​ർ ഒ​ന്നി​ന് ബി​ജെ​പി​യു​ടെ അ​ഭ​യ് ഭ​ര​ദ്വാ​ജ് മ​രി​ച്ച​തോ​ടെ ഒ​രു സീ​റ്റു കൂ​ടി ഒ​ഴി​വു​വ​ന്നി​ട്ടു​ണ്ട്. അ​ഹ​മ്മ​ദ് പ​ട്ടേ​ലി​ന് 2023 വ​രെ​യും അ​ഭ​യ് ഭ​ര​ദ്വാ​ജി​ന് 2026 വ​രെ​യും കാ​ലാ​വ​ധി​യു​ണ്ടാ​യി​രു​ന്നു. ഒ​ഴി​വു​ക​ൾ നി​ക​ത്താ​ൻ ര​ണ്ടു ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ​ദ്ധ​തി​യി​ടു​ന്ന​ത്. അ​ങ്ങ​നെ വ​ന്നാ​ൽ ര​ണ്ടു സീ​റ്റും ബി​ജെ​പി വി​ജ​യി​ക്കും. ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭ​യി​ൽ ബി​ജെ​പി​ക്ക് 111 സീ​റ്റും കോ​ൺ​ഗ്ര​സി​ന് 65 സീ​റ്റു​മാ​ണു​ള്ള​ത്.

ഒ​രു സ്ഥാ​നാ​ർ​ഥി​ക്ക് 50 ശ​ത​മാ​ന​മോ 88 സീ​റ്റോ ആ​ണ് ജ​യി​ക്കാ​ൻ ആ​വ​ശ്യ​മു​ള്ള​ത്. ഇ​ത്ത​ര​ത്തി​ൽ ര​ണ്ടു തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ത്തി​യാ​ണ് അ​മി​ത് ഷാ​യു​ടെ​യും സ്മൃ​തി ഇ​റാ​നി​യു​ടെ​യും രാ​ജി​യോ​ടെ ഒ​ഴി​വു​വ​ന്ന സീ​റ്റു​ക​ൾ ബി​ജെ​പി പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​തി​ൽ ഒ​രു സീ​റ്റ് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​നാ​ണ് ന​ൽ​കി​യ​ത്. 2017-ൽ ​അ​ഹ​മ്മ​ദ് പ​ട്ടേ​ൽ വൻ പോരാട്ടത്തിലൂടെയാണ് വിജയിച്ചത്. ഇതാണ് ബി​ജെ​പി നേടാൻ പോകുന്നത്.

1976 ൽ ഗുജറാത്തിലെ ബറൂച്ച്‌ ജില്ലയിൽ നിന്നും കൗൺസിലറായിട്ടാണ് അഹമ്മദ് പട്ടേൽ രാഷ്ട്രീയരംഗത്തേക്ക് വരുന്നത്. 1987ലാണ് ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന അദ്ദേഹം 2004, 2009 വർഷങ്ങളിൽ യുപിഎ കേന്ദ്രത്തിൽ അധികാരത്തിൽ വരുന്നതിൽ മുഖ്യപങ്ക് വഹിച്ചു.ഗു​ജ​റാ​ത്തി​ൽ നി​ന്ന് മൂ​ന്നു ത​വ​ണ ലോ​ക്സ​ഭാം​ഗ​മാ​യി അ​ഹ​മ്മ​ദ് പ​ട്ടേ​ൽ തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​ഞ്ച് ത​വ​ണ രാ​ജ്യ​സ​ഭ​യി​ലേ​ക്കും അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2017 ഓ​ഗ​സ്റ്റി​ലാ​ണ് അ​വ​സാ​ന​മാ​യി അദ്ദേഹം രാ​ജ്യ​സ​ഭാം​ഗ​മാ​കു​ന്ന​ത്.