തിരുവനന്തപുരം:എഐസിസി സമൂഹമാധ്യമ വിഭാഗത്തിന്റെ നേതൃത്വത്തിൽ 'ജനാധിപത്യം സംരക്ഷിക്കാൻ കോൺഗ്രസ് സോഷ്യൽ മീഡിയയിൽ അംഗമാകുക' എന്ന പേരിൽ പ്രചാരണ പരിപാടി ആരംഭിച്ചു.

കെപിസിസി വൈസ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് ലോഗോ പ്രകാശനം ചെയ്തു. 1800 1200 00044 എന്ന നമ്പറിൽ മിസ്ഡ് കോൾ നൽകിയോ 7574000525 എന്ന നമ്പറിൽ വാട്‌സാപ് സന്ദേശം അയച്ചോ www.incsmw.in, www.incsmwarriors.com വെബ്‌സൈറ്റ് വഴിയോ ഇതിന്റെ ഭാഗമാകാം.