കണ്ണൂർ: കോവിഡ് പോരാട്ടത്തിന്റെ മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് ആനുകൂല്യങ്ങൾ നൽകുന്നതിന് വേണ്ടി എല്ലാ ഞായറാഴ്ചകളിലും പ്രത്യേക ഭാഗ്യക്കുറി ആരംഭിക്കണമെന്ന ആവശ്യം പരിഗണിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

ഭാഗ്യക്കുറി ഡയറക്ടറും ആരോഗ്യ വകുപ്പ് സെക്രട്ടറിയും ഇക്കാര്യം വിശദമായി പരിശോധിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.

പ്രളയമുണ്ടായ കാലയളവിൽ പ്രളയബാധിത പ്രദേശങ്ങളുടെ പുനരുദ്ധാരണത്തിനായി ഇത്തരത്തിൽ ഭാഗ്യക്കുറി ആരംഭിച്ചിട്ടുണ്ടെന്ന് മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. ദേവദാസ് സമർപ്പിച്ച പരാതിയിൽ പറയുന്നു.