കൽബ: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി താൽക്കാലികമായി നിറുത്തി വെച്ചിരുന്ന തൽസമയ കോൺസുലർ സേവനം (അറ്റസ്റ്റേഷൻ സർവീസ്) കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് സുൽറ്റ്ൽ ക്ലബ്ബിൽ അടുത്തമാസം മുതൽ പുനരാരംഭിക്കുമെന്നു പ്രസിഡന്റ് കെ സി അബൂബക്കർ അറിയിച്ചു. സെപ്റ്റംബർ 18 വെള്ളിയാഴ്ച മുതൽ തുടർന്നുള്ള എല്ലാ മാസങ്ങളിലും വൈകുന്നേരം മൂന്നു മാണി മുതൽ സേവനം ലഭ്യമാകും. പവർ ഓഫ് അറ്റോർണി, അറ്റസ്റ്റേഷൻ, അഫിഡവിറ്റുകൾ, മുഖാമുഖംതുടനിഗിയ സർവിസുകൾ ലഭ്യമാണ്. കൽബ, ഫുജൈറ, മസാഫി ഖോർഫക്കാൻ, ദിബ്ബ, ദൈത് , തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് ഈ സേവനം ഉപയോഗപ്പെടുത്താനാവുന്നതാണ്. മാസങ്ങളായി ഇത്തരം സേവനങ്ങൾക്ക് ദുബായിൽ പോകേണ്ട ബുദ്ധിമുട്ടുണ്ടായിരുന്നു. സാധാരണക്കാരായ തൊഴിലാളികൾ ഉൾപ്പടെ ഉള്ളവർക്ക് വലിയ ധന നഷ്ടവും സമയ നഷ്ടവും മില്ലാതാവുന്നു എന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.