ന്യൂഡൽഹി: ഏപ്രിൽ രണ്ട് മുതൽ ഒൻപതുവരെ നീണ്ടുനിൽക്കുന്ന നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഇറച്ചിക്കടകൾ തുറക്കരുതെന്ന് ബിജെപി ഭരിക്കുന്ന ഡൽഹി നഗരസഭ. ഇത് സംബന്ധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സൗത്ത് ഡൽഹി മേയർ മുകേഷ് സൂര്യൻ അധികൃതർക്ക് കത്തുനൽകി.

രാജ്യത്താകമാനം ഏപ്രിൽ രണ്ടുമുതൽ പതിനൊന്നുവരെ നവരാത്രി ആഘോഷം നടക്കുകയാണ്. ഇതിന്റെ ഭാഗമായി വിശ്വാസികൾ ഒൻപതുദിവസം ദുർഗയെ പൂജിക്കുകയാണ്. ഈ ദിവസങ്ങളിൽ വിശ്വാസികൾ സസ്യാഹാരം മാത്രമാണ് കഴിക്കുക. അതുകൊണ്ട് നവരാത്രി ആഘോഷവേളയിൽ നോൺവെജിറ്റേറിയൻ ഫുഡ്, മദ്യം. സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിക്കരുതെന്നും കത്തിൽ പറയുന്നു.

പൊതുജനങ്ങളുടെ വികാരം കണക്കിലെടുത്ത് ഇത്തരത്തിൽ ഒരുതീരുമാനത്തിന് അധികൃതർ തയ്യാറാകണം. എന്നാൽ ഇത്തരത്തിൽ ഒരു കത്ത് ലഭിച്ചിട്ടില്ലെന്നും ലഭിച്ചാലുടൻ തീരുമാനമെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.