മണ്ണാർക്കാട്: അലനെല്ലൂരിൽ കുടുംബവഴക്കിനിടെ വിഷം ഉള്ളിൽച്ചെന്ന ദമ്പതികളെ പൊലീസ് ആശുപത്രിയിലെത്തിച്ചു.പുളിക്കലിലെ 25 വയസ്സുകാരനെയും 22 വയസ്സുകാരിയായ ഭാര്യയെയുമാണു വിഷം ഉള്ളിൽചെന്ന നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതോടെ നാട്ടുകൽ പൊലീസ് എത്തി ഇവരെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.

അതേസമയം ചികിത്സയ്ക്കിടെയും ഭർത്താവ് പരാക്രമം കാണിച്ചു.ഫ്‌ളൂയിഡ് നൽകുന്നതിനുള്ള സൂചി വലിച്ചൂരിയും തല ചുമരിലിടിച്ചും ബഹളം വച്ചും പരാക്രമം കാണിച്ച ഭർത്താവ് ഒടുവിൽ പൊലീസ് ഇടപെട്ടതോടെ ശാന്തനായി.3 വർഷം മുൻപായിരുന്നു ഇവരുടെ പ്രണയവിവാഹം. വാടകവീട്ടിലാണു താമസം. രണ്ടു വയസ്സുള്ള കുട്ടിയുണ്ട്.