ലക്നൗ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഉത്തർപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 28,287 പേർക്ക് രോഗം സ്ഥിരീകരിച്ചു. 167 പേർ മരിച്ചു. സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 8,79,831 ആയി ഉയർന്നു. 10,978 പേർ രോഗമുക്തരായി. രണ്ട് ലക്ഷത്തിലധികം സജീവ കേസുകളാണുള്ളത്.

ഗുജറാത്തിൽ ഇന്ന് ഏറ്റവും വലിയ പ്രതിദിനവർധനവാണ് രേഖപ്പെടുത്തിയത്.11,403 പേരാണ് രോഗബാധിതർ. 117 പേർ മരിച്ചു. സൂറത്തിലും അഹമ്മദാബാദിലും കോവിഡ് വ്യാപനം രൂക്ഷമാണ്. 

രാജസ്ഥാനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,967പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,408പേർ രോഗമുക്തരായി. 53പേർ മരിച്ചു. മധ്യപ്രദേശിൽ 12,897പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 6,836പേർ രോഗമുക്തരായി. 79പേർ മരിച്ചു. കർണാടകയിൽ 15,785 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടിൽ 10,941 പേർക്കും രോഗം സ്ഥിരീകരിച്ചു.

മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 58,924പേർക്ക് രോഗം സ്ഥിരീകരിച്ചു. 52,412പേർ രോഗമുക്തരായി. 351പേർ മരിച്ചു. 38,98,267പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 60,824പേർ മരിച്ചു.