മധുര: രാജ്യം കോവിഡ് മഹാമാരിയെ നേരിടുമ്പോൾ പ്രതിരേധ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്ന് യാചകന്റെ നടപടി. കോവിഡ് 19 രൂക്ഷമായ ബാധിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലൊന്നായ തമിഴ്‌നാട്ടിലെ മധുരയിലാണ് യാചകന്റെ മാതൃകാപരമായ സമീപനം. മധുരയിലും സമീപ പ്രദേശങ്ങളിലും യാചകനായ വയോധികൻ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകിയത് 90000 രൂപ.

ചൊവ്വാഴ്ചയാണ് സംസ്ഥാന കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകണമെന്ന ആവശ്യവുമായി പൂൽപാണ്ഡ്യൻ മധുര കളക്റ്റ്രേറ്റിലെത്തിയത്. ഇതേ കാര്യത്തിനായി മെയ് മാസം 10000 രൂപ ഇയാൾ നൽകിയിരുന്നു. സംസ്ഥാനത്തിന് തന്നാൽ കഴിയുന്ന സഹായം നൽകാൻ മുന്നോട്ട് വന്ന പൂൽപാണ്ഡ്യന് സാമൂഹ്യ പ്രവർത്തകൻ എന്ന അഭിനന്ദനം നൽകിയാണ് മധുര കളക്ടർ മടക്കിയത്.

ഇതിന് മുൻപും യാചിച്ച് കിട്ടിയ പണം വിദ്യാർത്ഥികൾക്ക് പഠന സഹായമായി നൽകിയിട്ടുള്ള വ്യക്തിയാണ് പൂൽപാണ്ഡ്യൻ. കൊറോണ വൈറസ് മഹാമാരി വളരെ വലുതാണെന്നാണ് ഇദ്ദേഹം നിരീക്ഷിക്കുന്നത്. സർക്കാരുകളുടെ നിർദ്ദേശം പാലിക്കുമെന്നും ഇദ്ദേഹം പ്രതികരിക്കുന്നു. 54122 കോവിഡ് കേസുകളാണ് ഇതിനോടകം തമിഴ്‌നാട്ടിൽ സ്ഥിരീകരിച്ചിട്ടുള്ളത്. 5886 പേർക്കാണ് മഹാമാരിയെ തുടർന്ന് സംസ്ഥാനത്ത് ഇതിനോടകം ജീവൻ നഷ്ടമായിട്ടുള്ളത്.