അഹമ്മദാബാദ്: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്കൂളുകൾ വീണ്ടും അടച്ച് ​ഗുജറാത്തും പഞ്ചാബും. ഗുജറാത്തിലെ എട്ട് മുൻസിപ്പൽ കോർപറേഷന് കീഴിലുള്ള സ്‌കൂളുകളാണ് അടയ്ക്കുന്നത്. ഏപ്രിൽ പത്ത് വരെ ക്ലാസുകൾ ഉണ്ടാകില്ല. അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട്, ജാംനഗർ, ജുനഗഢ്, ഭുവനേശ്വർ, ഗാന്ധിനഗർ എന്നീ മുൻസിപ്പൽ കോർപറേഷനുകൾക്ക് കീഴിലുള്ള സ്‌കൂളുകളാണ് അടച്ചത്.

കോവിഡ് വ്യാപനം കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ ജനുവരിയിൽ 10, 12 ക്ലാസുകളും ഫെബ്രുവരിയിൽ 9, 11 ക്ലാസുകളും ആരംഭിച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരുന്നു സ്‌കൂളുകൾ തുറന്നത്.

കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് പഞ്ചാബിലും സ്‌കൂളുകൾ രണ്ടാഴ്ചയിലേക്ക് അടച്ചിടാൻ മുഖ്യമന്ത്രി അമരിന്ദർ സിങ് ഉത്തരവിട്ടത്. സ്‌കൂളുകളടക്കം സംസ്ഥാനത്തെ എല്ലാ വിദ്യാ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഈ മാസം 31 വരെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടിച്ചിടുന്നത്. പഞ്ചാബിൽ 11 ജില്ലകളിലാണ് കോവിഡ് വീണ്ടും വ്യാപിക്കുന്നത്. ഈ ജില്ലകളിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.