മസ്കറ്റ്: ഒമാനിൽ കോവിഡ് മരണങ്ങൾ 600 കടന്നു. ഇന്ന് ഒമ്പത് കോവിഡ് ബാധിതർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 603 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 188 പേർക്ക് കൂടി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം 211 പേർ രോഗമുക്തരാവുകയും ചെയ്തു. ഒമാനിൽ ഇതുവരെ 83606 പേർക്കാണ് കോവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരിൽ 78188 പേർ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോൾ 93.5 ശതമാനമാണ്. 436 പേരാണ് രാജ്യത്ത് നിലവിൽ ആശുപത്രികളിലുള്ളത്. ഇതിൽ 158 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 24 മണിക്കൂറിനിടെ 36 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.