തിരുവനന്തപുരം: ഈ മാസം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. സെപ്റ്റംബർ മുതൽ സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പതിനായിരം മുതൽ ഇരുപതിനായിരം വരെയായി വർധിച്ചേക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയതായി മന്ത്രി കെ.കെ. ശൈലജ അഭിപ്രായപ്പെട്ടിരുന്നു.

വൈറസ് വ്യാപനം കുറച്ചുകൊണ്ടു വരുന്നതോടോപ്പം ആരോഗ്യ സംവിധാനങ്ങൾ വിപുലപ്പെടുത്തേണ്ടതും അത്യാവശ്യമാണ്. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതോടൊപ്പം മനുഷ്യ വിഭവശേഷിയും വർധിപ്പിക്കേണ്ടതുണ്ട്. ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും സേവനം കൂടുതലായി ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണം കൂടിയാൽ മരണനിരക്ക് കൂടാൻ സാധ്യതയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ ആറ് ദിവസത്തിനിടെ 10,523 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത പ്രതിദിന രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസം രണ്ടായിരം കടന്നിരുന്നു.

കേരളത്തിൽ ഇന്ന് 1968 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 429 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 356 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 198 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 150 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 130 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 124 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 119 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 91 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 86 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 78 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 72 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 65 പേർക്കും, ഇടുക്കി, വയനാട് ജില്ലകളിൽ നിന്നുള്ള 35 പേർക്ക് വീതവുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

9 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 15ന് മരണമടഞ്ഞ കോഴിക്കോട് വടകര സ്വദേശി മോഹനൻ (68), തിരുവനന്തപുരം വെട്ടൂർ സ്വദേശി മഹദ് (48), ഓഗസ്റ്റ് 14ന് മരണമടഞ്ഞ തിരുവനന്തപുരം വെള്ളുമണ്ണടി സ്വദേശി ബഷീർ (44), തിരുവനന്തപുരം മെഡിക്കൽ കോളേജ് നവരംഗം ലെയിൻ സ്വദേശി രാജൻ (84), തിരുവനന്തപുരം കവടിയാർ സ്വദേശി കൃഷ്ണൻകുട്ടി നായർ (73), തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ലോറൻസ് (69), ഓഗസ്റ്റ് 16ന് മരണമടഞ്ഞ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി മോഹന കുമാരൻ നായർ (58), തിരുവനന്തപുരം പുതുകുറിച്ചി സ്വദേശിനി മേർഷലി (75), തിരുവനന്തപുരം പൂജപ്പുര സ്വദേശി മണികണ്ഠൻ (72) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 191 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 71 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 109 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1737 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 100 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 394 പേർക്കും, മലപ്പുറം ജില്ലയിലെ 328 പേർക്കും, ആലപ്പുഴ ജില്ലയിലെ 182 പേർക്കും, എറണാകുളം ജില്ലയിലെ 138 പേർക്കും, കോട്ടയം ജില്ലയിലെ 115 പേർക്കും, കോഴിക്കോട് ജില്ലയിലെ 108 പേർക്കും, പത്തനംതിട്ട ജില്ലയിലെ 95 പേർക്കും, കൊല്ലം, കാസർഗോഡ് ജില്ലകളിലെ 79 പേർക്ക് വീതവും, തൃശൂർ ജില്ലയിലെ 67 പേർക്കും, കണ്ണൂർ ജില്ലയിലെ 66 പേർക്കും, പാലക്കാട് ജില്ലയിലെ 34 പേർക്കും, ഇടുക്കി ജില്ലയിലെ 29 പേർക്കും, വയനാട് ജില്ലയിലെ 23 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

48 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 21, മലപ്പുറം ജില്ലയിലെ 9, എറണാകുളം, കോഴിക്കോട് ജില്ലകളിലെ 4 വീതവും, കാസർഗോഡ് ജില്ലയിലെ 3, കൊല്ലം, തൃശൂർ, കണ്ണൂർ ജില്ലകളിലെ 2 വീതവും, പാലക്കാട് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 3 ഐ.എൻഎച്ച്എസ്. ജിവനക്കാർക്കും രോഗം ബാധിച്ചു

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 230 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 30 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 19 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 75 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 29 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 9 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 121 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 35 പേരുടെയും, പലക്കാട് ജില്ലയിൽ നിന്നുള്ള 91 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 108 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 257 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 24 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 35 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 154 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്.ഇതോടെ 18,123 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 33,828 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,73,189 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,58,543 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 14,646 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2198 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.