കൊച്ചി: തെരഞ്ഞെടുപ്പിൽ ജയിച്ചിട്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനാകാതെ ​ഗ്രാമപഞ്ചായത്തം​ഗം. കാലടി പഞ്ചായത്തിലെ ഒരംഗത്തിനാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കാൻ കഴിയാതിരുന്നത്. ജയിച്ചെങ്കിലും കോവിഡ് പോസിറ്റീവ് ആയതാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്നത്. പി.പി.ഇ ധരിച്ച് ചടങ്ങിൽ പങ്കെടുക്കാമെങ്കിലും മറ്റ് അസുഖങ്ങൾ മൂലം ചടങ്ങിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ആമ്പല്ലൂർ പഞ്ചായത്തിലെ ഒരംഗത്തിന് സഹോദരിയുടെ മരണത്തെ തുടർന്ന് സത്യപ്രതിജ്ഞക്കെത്താൻ കഴിഞ്ഞില്ല. ഇവർക്ക് അധികാരമേൽക്കാനുള്ള തീയതി പിന്നീട് അറിയിക്കും.