തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഞായറാഴ്ച 8599 പേർക്കെതിരെ കേസെടുത്തു. വിവിധ കേസുകളിലായി ഞായറാഴ്ച അറസ്റ്റിലായത് 1681 പേരാണ്. 4980 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 21981 സംഭവങ്ങളാണ് സംസ്ഥാനത്ത് ഞായറാഴ്ച റിപ്പോർട്ട് ചെയ്തത്. ക്വാറന്റൈൻ ലംഘിച്ചതിന് 170 കേസുകളും റിപ്പോർട്ട് ചെയ്തു.

തിരുവനന്തപുരം റൂറൽ മേഖലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. 5538. കൊല്ലം സിറ്റിയിൽ 1055 കേസുകൾ രജിസ്റ്റർ ചെയ്തു.

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ജില്ല തിരിച്ചുള്ള കേസുകളുടെ കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി - 284, 71, 776
തിരുവനന്തപുരം റൂറൽ - 5538, 326, 326
കൊല്ലം സിറ്റി - 1055, 56, 31
കൊല്ലം റൂറൽ - 112, 112, 195
പത്തനംതിട്ട - 61, 54, 171
ആലപ്പുഴ - 43, 9, 191
കോട്ടയം - 232, 214, 529
ഇടുക്കി - 170, 29, 108
എറണാകുളം സിറ്റി - 199, 55, 121
എറണാകുളം റൂറൽ - 172, 41, 279
തൃശൂർ സിറ്റി - 44, 47, 156
തൃശൂർ റൂറൽ - 42, 40, 283
പാലക്കാട് - 109, 132, 288
മലപ്പുറം - 119, 101, 287
കോഴിക്കോട് സിറ്റി - 36, 45, 25
കോഴിക്കോട് റൂറൽ - 82, 105, 5
വയനാട് - 78, 0, 134
കണ്ണൂർ സിറ്റി - 50, 50, 362
കണ്ണൂർ റൂറൽ - 50, 50, 335
കാസർഗോഡ് - 123, 144, 378

സംസ്ഥാനത്ത് ഞായറാഴ്ച 20,728 പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.14 ആണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,792 പേർ രോഗമുക്തി നേടിയിട്ടുണ്ട്. കോവിഡ് കേസുകൾ കുറയാത്ത സാഹചര്യത്തിലും നിയന്ത്രണങ്ങൾ ലംഘനങ്ങൾ പെരുകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.