ലക്നൗ: ഉത്തർപ്രദേശിൽ കോവിഡ് വ്യാപനം അതിരൂക്ഷം. പ്രതിദിന കോവിഡ് നിരക്ക് മുപ്പത്തി അയ്യായിരത്തിന് അരികിലെത്തി. സംസ്ഥാനത്ത് ഉയർന്ന ഏറ്റവും വലിയ പ്രതിദിനവർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്.

24 മണിക്കൂറിനുള്ളിൽ 34,379 പേർക്കാണ് വൈറസ് ബാധ. 195 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 10,541 ആയി. സംസ്ഥാനത്ത് ഇതുവരെ 9,76,765പേർക്കാണ് വൈറസ് ബാധിച്ചത്.

24 മണിക്കൂറിനുള്ളിൽ 16,514 പേർ രോഗമുക്തി നേടി. ഇതുവരെ 7,06,414 പേരാണ് രോഗമുക്തരായതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി അമിത് മോഹൻ പ്രസാദ് പറഞ്ഞു.

ബുധനാഴ്ച 33,214 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 187 പേരാണ് മരിച്ചത്. നിലവിൽ 2,59,810 സജീവകേസുകളാണുള്ളത്. രണ്ടുലക്ഷത്തിലധികം പേർ വീടുകളിൽ നിരീക്ഷണത്തിൽ തുടരുന്നതായും അമിത് മോഹൻ പ്രസാദ് പറഞ്ഞു.