മസ്‌കറ്റ്: ഒമാനിൽ ഇതുവരെ മരിച്ചത് 637 കോവിഡ് ബാധിതർ. രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 84,509 ആയി. 526 പേർക്ക് കൂടി രോഗം ഭദമായതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 78,912 ആയി. 406 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 149 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.