മസ്‍കറ്റ്: ഒമാനിൽ നാളെ മുതൽ കോവിഡ് വാക്സിൻ വിതരണം ആരംഭിക്കും. ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്‌ അൽ സഈദി വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് വാക്‌സിനേഷൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യും. 15,600 ഡോസ് വാക്‌സിൻ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാഴാഴ്ച വൈകുന്നേരത്തോടുകൂടി എത്തിയിരുന്നു. ഗുരുതര രോഗങ്ങളുള്ളവരും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ മുൻഗണനാ പട്ടികയിലുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ വാക്‌സിൻ നൽകുക. 21 ദിവസത്തിന്റെ ഇടവേളകളിലായി രണ്ട് ഡോസ് വീതം ഒരാൾക്ക് നൽകും.