തിരുവനന്തപുരം: രണ്ടിടങ്ങളിൽ ഒഴികെയുള്ള സിപിഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ചെവികൊടുക്കാത്ത സ്ഥാനാർത്ഥി പ്രഖ്യാപനമാണ് ഇക്കുറിയും ഉണ്ടായിരിക്കുന്നത്. പൊന്നാനിയിൽ അടക്കം സ്ഥാനാർത്ഥികളെ സിപിഎം മാറ്റിയിട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. 85 പേരിൽ 83 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചു.

തുടർഭരണം ഉറപ്പാക്കുന്ന മികച്ച സ്ഥാനാർത്ഥിപ്പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് എ വിജയരാഘവൻ പറയുന്നു. തുടർഭരണം വരാതിരിക്കാൻ, മുഖ്യമന്ത്രിക്കെതിരെ ഉന്നതതല ഗൂഢാലോചന നടക്കുകയാണെന്ന് എ വിജയരാഘവൻ ആരോപിക്കുന്നു. രാഹുൽ ഗാന്ധിയും അമിത് ഷായും പരസ്പരം വിമർശിക്കുന്നില്ല. വർഗീയതയ്ക്ക് എതിരെ നിലപാടെടുക്കുന്നത് കേരളത്തിൽ സിപിഎം മാത്രമാണ്. നുണപ്രചാരണത്തിലൂടെ തുടർഭരണം തടയാമെന്നത് വ്യാമോഹം മാത്രമാണെന്നും എ വിജയരാഘവൻ പറയുന്നു.

നല്ല രീതിയിലാണ് സീറ്റ് വിഭജനം നടന്നതെന്നും പുതുതായി വന്ന കേരളാ കോൺഗ്രസ് എമ്മും എൽജെഡിയും മികച്ച രീതിയിൽ സഹകരിച്ച് സീറ്റ് വിഭജനം പൂർത്തിയാക്കിയെന്നും എ വിജയരാഘവൻ വ്യക്തമാക്കി. അവർക്ക് കൂടി സീറ്റ് കൊടുക്കേണ്ടി വരും. അതിനാൽ മറ്റ് ഘടകകക്ഷികൾക്ക് സീറ്റ് നഷ്ടപ്പെടുത്തേണ്ടിയും വിട്ടുവീഴ്ച ചെയ്യേണ്ടിയും വന്നു. അഞ്ച് സിറ്റിങ് സീറ്റുകൾ ഉൾപ്പടെ ഏഴ് സീറ്റുകൾ മറ്റ് ഘടകകക്ഷികൾക്കായി സിപിഎം വിട്ടു നൽകി. പൊതുവിൽ സീറ്റ് വിഭജനം നല്ല രീതിയിലാണ് എൽഡിഎഫ് പൂർത്തിയാക്കിയതെന്നും വിജയരാഘവൻ പറഞ്ഞു.

പാർലമെന്ററി പ്രവർത്തനവും സംഘടനാപ്രവർത്തനവും പ്രധാനമാണ്. രണ്ട് തവണ വിജയിച്ചവരെ മാറ്റി നിർത്തുന്നത് ഒഴിവാക്കലല്ല, പുതിയവർക്ക് അവസരം നൽകലാണ്. ചിലരെ ഒഴിവാക്കിയെന്ന് ബോധപൂർവം പ്രചാരണം നടത്തുന്നുണ്ട്. ഇത് ജനം നിരാകരിക്കും. വിദ്യാർത്ഥി, യുവജനപ്രസ്ഥാനങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്. ഈ സംഘടനകളിൽ നിന്ന് 13 പേർക്ക് പ്രാതിനിധ്യം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് പുറമേ, മന്ത്രിമാരായ കെ കെ ശൈലജ, ടി പി രാമകൃഷ്ണൻ, എംഎം മണി എന്നിവരും, സംഘടനാരംഗത്ത് നിന്ന് എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, പി രാജീവ്, കെ എൻ ബാലഗോപാൽ എന്നിങ്ങനെയും എട്ട് പേർ മത്സരിക്കുന്നു.

ബിരുദധാരികളായ 48 പേരുണ്ട് സ്ഥാനാർത്ഥിപ്പട്ടികയിൽ. 30 വയസ്സ് വരെയുള്ള നാല് പേർ, 30-40നും ഇടയിൽ പ്രായമുള്ള 8 പേരുണ്ട്, 40-50 വയസ്സ് പ്രായമുള്ള- 13 പേർ, 50-60- ന് മേൽ പ്രായമുള്ള 31 പേർ മത്സരിക്കുന്നു, 60-ന് മേൽ 24 പേരും മത്സരിക്കുന്നു. 12 സ്വതന്ത്രരും മത്സരിക്കുന്നു. 

പട്ടിക ഇങ്ങനെ:

തിരുവനന്തപുരം ജില്ല
പാറശാല -സി.കെ.ഹരീന്ദ്രൻ
നെയ്യാറ്റിൻകര - കെ ആൻസലൻ
വട്ടിയൂർക്കാവ് - വി.കെ.പ്രശാന്ത്
കാട്ടാക്കട - ഐ.ബി.സതീഷ്
നേമം - വി.ശിവൻകുട്ടി
കഴക്കൂട്ടം - കടകംപള്ളി സുരേന്ദ്രൻ
വർക്കല - വി. ജോയ്
വാമനപുരം - ഡി.കെ.മുരളി
ആറ്റിങ്ങൽ - ഒ.എസ്.അംബിക
അരുവിക്കര - ജി സ്റ്റീഫൻ

.......
കൊല്ലം ജില്ല
കൊല്ലം- എം മുകേഷ്
ഇരവിപുരം - എം നൗഷാദ്
ചവറ - ഡോ.സുജിത്ത് വിജയൻ
കുണ്ടറ - ജെ.മേഴ്സിക്കുട്ടിയമ്മ
കൊട്ടാരക്കര - കെ.എൻ.ബാലഗോപാൽ
......
പത്തനംതിട്ട ജില്ല
ആറന്മുള- വീണാ ജോർജ്
കോന്നി - കെ.യു.ജനീഷ് കുമാർ
റാന്നി ഘടകകക്ഷിക്ക്
.........
ആലപ്പുഴ ജില്ല
ചെങ്ങന്നൂർ- സജി ചെറിയാൻ
കായംകുളം - യു .പ്രതിഭ
അമ്പലപ്പുഴ- എച്ച്.സലാം
അരൂർ - ദലീമ ജോജോ
മാവേലിക്കര - എം എസ് അരുൺ കുമാർ
ആലപ്പുഴ- പി.പി .ചിത്തരഞ്ജൻ
............
കോട്ടയം ജില്ല
ഏറ്റുമാനൂർ -വി.എൻ വാസവൻ
പുതുപ്പള്ളി- ജെയ്ക്ക് സി തോമസ്
കോട്ടയം- കെ.അനിൽകുമാർ
......
എറണാകുളം ജില്ല
കൊച്ചി - കെ.ജെ. മാക്‌സി
വൈപ്പിൻ - കെ.എൻ ഉണ്ണിക്കൃഷ്ണൻ
തൃക്കാക്കര - ഡോ. ജെ.ജേക്കബ്
തൃപ്പൂണിത്തുറ - എം.സ്വരാജ്
കളമശേരി - പി രാജീവ്
കോതമംഗലം - ആന്റണി ജോൺ
കുന്നത്ത്‌നാട് - പി.വി.ശ്രീനിജൻ
ആലുവ - ഷെൽന നിഷാദ്
എറണാകുളം- ഷാജി ജോർജ്
.........
ഇടുക്കി
ഉടുമ്പൻചോല - എം.എം.മണി
ദേവികുളം- തീരുമാനമായില്ല
............
തൃശൂർ
ഇരിങ്ങാലക്കുട - ഡോ.ആർ.ബിന്ദു
വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി
മണലൂർ - മുരളി പെരുനെല്ലി
ചേലക്കര - കെ.രാധാകൃഷ്ണൻ
ഗുരുവായൂർ - അക്‌ബർ
പുതുക്കാട് - കെ.കെ. രാമചന്ദ്രൻ
കുന്നംകുളം - എ.സി.മൊയ്തീൻ
............
പാലക്കാട് ജില്ല
തൃത്താല- എം ബി രാജെഷ്
തരൂർ- പി.പി.സുമോദ്,
കൊങ്ങാട്- ശാന്തകുമാരി
ഷൊർണൂർ-പി.മമ്മിക്കുട്ടി
ഒറ്റപ്പാലം-പ്രേം കുമാർ
മലമ്പുഴ-എ.പ്രഭാകരൻ
ആലത്തൂർ- കെ. ഡി. പ്രസേനൻ
നെന്മാറ- കെ.ബാബു
.......
വയനാട്
മാനന്തവാടി- ഒ.ആർ കേളു
ബത്തേരി- എം.എസ്.വിശ്വനാഥൻ

.....
മലപ്പുറം ജില്ല
തവനൂർ - കെ.ടി.ജലീൽ
പൊന്നാനി- പി.നന്ദകുമാർ
നിലമ്പൂർ-പി.വി.അൻവർ
താനൂർ-അബ്ദുറഹ്മാൻ
പെരിന്തൽമണ്ണ- മുഹമ്മദ് മുസ്തഫ
കൊണ്ടോട്ടി-സുലൈമാൻ ഹാജി
മങ്കട- റഷീദലി
വേങ്ങര-ജിജി
വണ്ടൂർ- പി.മിഥുന
......
കോഴിക്കോട് ജില്ല
പേരാമ്പ്ര - ടി.പി. രാമകൃഷ്ണൻ
ബാലുശ്ശേരി : സച്ചിൻ ദേവ്
കോഴിക്കോട് നോർത്ത്-:തോട്ടത്തിൽ രവീന്ദ്രൻ
ബേപ്പൂർ: പി.എ.മുഹമ്മദ് റിയാസ്
തിരുവമ്പാടി - ലിന്റോ ജോസഫ്
കൊടുവള്ളി - കാരാട്ട് റസാഖ്
കുന്ദമംഗലം- പിടിഎ റഹീം
കൊയിലാണ്ടി - കാനത്തിൽ ജമീല
.........
കണ്ണൂർ ജില്ല
ധർമ്മടം -പിണറായി വിജയൻ
തലശേരി -എ എൻ ഷംസീർ
പയ്യന്നൂർ -ടി ഐ മധുസൂധനൻ
കല്യാശേരി -എം വിജിൻ
അഴിക്കോട് -കെ വി സുമേഷ്
പേരാവൂർ - സക്കീർ ഹുസൈൻ
മട്ടന്നൂർ -കെ.കെ.ഷൈലജ
തളിപറമ്പ് -എം.വി ഗോവിന്ദൻ
..........
കാസർകോട് ജില്ല
ഉദുമ -സി.എച്ച്.കുഞ്ഞമ്പു
മഞ്ചേശ്വരം -കെ. ആർ ജയാനന്ദ, അന്തിമ തീരുമാനമായില്ല
തൃക്കരിപ്പൂർ -എം. രാജഗോപാൽ