തിരുവനന്തപുരം : ഇന്ധനവില വർദ്ധനവിനെതിരെ പാർട്ടി കേന്ദ്രകമ്മിറ്റി ആഹ്വാന പ്രകാരം ജില്ലാ, ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ നവംബർ 16 ന് നടത്താനിരുന്ന പ്രതിഷേധ ധർണ 23ലേക്ക് മാറ്റി.

തെക്കൻ കേരളത്തിൽ ശക്തമായ മഴയും മഴക്കെടുതിയും തുടരുന്ന സാഹചര്യത്തിലാണ് മാറ്റിവെച്ചത്. 23 ന് ജില്ലാ, ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ രാവിലെ 10 മുതൽ വൈകുന്നേരം 6 വരെ പ്രതിഷേധ ധർണ സംഘടിപ്പിക്കുന്നതാണ്.

ശക്തമായ മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായ വിവിധ ദുരന്ത പ്രദേശങ്ങളിൽ അടിയന്തര സന്നദ്ധപ്രവർത്തനത്തിന് മുഴുവൻ പാർട്ടി പ്രവർത്തകരും അനുഭാവികളും രംഗത്തിറങ്ങണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർത്ഥിച്ചു.