കൊല്ലം: കുണ്ടറ, കരുനാഗപ്പള്ളി നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയത്തിൽ നേതാക്കൾക്കെതിരെ നടപടി ഉണ്ടാകുമെന്ന സൂചന നൽകി സി പി എം. കൊല്ലത്തെ മൂന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളിൽ നിന്ന് സിപിഎം വിശദീകരണം തേടി. തുളസീധര കുറുപ്പ്, പി ആർ വസന്തൻ, എൻ എസ് പ്രസന്നകുമാർ എന്നിവരിൽ നിന്നാണ് വിശദീകരണം തേടിയത്. കുണ്ടറ ഏരിയ സെക്രട്ടറി എസ് എൽ സജികുമാറും വിശദീകരണം നൽകണം.

മുൻ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ ഭർത്താവാണ് തുളസീധരക്കുറുപ്പ്. മൂവരുടെയും വിശദീകരണം ലഭിച്ച ശേഷമാകും നടപടിയുണ്ടാകുക. എ.വിജയരാഘവന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ നേതൃയോഗങ്ങളുടേതാണ് തീരുമാനം. കരുനാഗപ്പള്ളി ഏരിയ സെക്രട്ടറി ബാലചന്ദ്രൻ, ശൂരനാട് ഏരിയ സെക്രട്ടറി പി ബി സത്യദേവൻ ജില്ലാ കമ്മിറ്റി അംഗം ബിജു എന്നിവരിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട്.

സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ സാന്നിൃദ്ധ്യത്തിൽ ചേർന്ന ജില്ലാ നേതൃയോഗത്തിലാണ് തീരുമാനം.മെഴ്സിക്കുട്ടിയമ്മ മത്സരിച്ച കുണ്ടറയിൽ വൻ സംഘടനാ വീഴ്ചയുണ്ടായെന്ന് പാർട്ടി റിപ്പോർട്ടുണ്ടായിരുന്നു. കരുനാഗപ്പള്ളിയിൽ സിപിഐ സ്ഥാനാർത്ഥിയാണ് മത്സരിച്ചത്. സിപിഎം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയെന്ന് സിപിഐ അവലോകന റിപ്പോർട്ടിൽ വിമർശനമുയർന്നിരുന്നു. നേതാക്കൾക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന.