തിരുവനന്തപുരം: മൊട്ടേര സ്റ്റേഡിത്തിന് നരേന്ദ്ര മോദിയുടെ പേര് നൽകിയതുമുതൽ ക്രിക്കറ്റാണ് സോ്ഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം.ഇതിന് പുറമെ സ്റ്റേഡിയത്തിലെ രണ്ട് എൻഡുകൾക്ക് അംബാനിയുടെയും അദാനിയുടെയും പേരുകൾ നൽകിയതും വലിയ തേ്ാതിലുള്ള വിമർശനങ്ങൾക്കും ട്രോളുകൾക്കും വരെ വഴിവെച്ചിട്ടുണ്ട്. സംഭവം ചർച്ചയാകുന്നതിനിടെയാണ് സന്ദീപ് വചസ്പതി വേറിട്ടൊരു ഫേസ്‌ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. ടെന്നിസ്ബോൾ ക്രിക്കറ്റ് കേരള ടീം എന്നപേരിൽ വന്നൊരു പത്രവാർത്തയുടെ കട്ടിങ്ങ് ഉൾപ്പെടുത്തിയാണ് പോസ്റ്റ്.

ചെന്നൈയിൽ നടക്കുന്ന ദക്ഷണിമേഖല ദേശീയ ടെന്നീസ് ക്രിക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിലെ കേരളടീമംഗങ്ങളിൽ 11 താരങ്ങളും മാനേജറും കോച്ചുമുൾപ്പടെ ഇസ്ലാം വിഭാഗത്തിൽപ്പെട്ടവരാണ് എന്നാണ് വാർത്തയിൽ നിന്നും മനസിലാകുന്നത്.എന്നാൽ ഇത്തരത്തിൽ ഒരു ടൂർണ്ണമെന്റിനെക്കുറിച്ചോ ടീമിനെക്കുറിച്ചോ തങ്ങൾക്കറിയില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി. ടെന്നിസ്ബോൾ ക്രിക്കറ്റുമായി ബന്ധപ്പെട്ട സംസ്ഥാന ഭാരവാഹികൾക്കും ഇത്തരം ടൂർണ്ണമെന്റിനേക്കുറിച്ചോ ടീമിനെക്കുറിച്ചോ ഒരു വിവരവും ഇല്ല.അതുകൊണ്ടു തന്നെ ഇ പത്രവാർത്തയുടെ അധികാരികതയെക്കുറിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. മാത്രമ്മല്ല പത്രം എതാണെന്നോ എത് ദിവസത്തെ ആണോ ഉൾപ്പടെയുള്ള ഒരു വിവരവും പോസ്റ്റിൽ ഇല്ല എന്നും ശ്രദ്ധേയമാണ്. 

മുസ്ലിം യൂത്ത് ലീഗിന്റെ ക്രിക്കറ്റ് ടീം അല്ല. മതേതര കേരളത്തിന്റെ മതേതര ടീം. ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും കളി അറിയില്ല എന്ന് മനസ്സിലായില്ലേ.-ഇതാണ് സന്ദീപ് വചസ്പതിയുടെ പോസ്റ്റ്. വാർത്തിയിലെ ടീമിൽ പതിനൊന്ന് പേരാണുള്ളത്. കോച്ച് മുനീറും. മാനേജർ മജീദ് ബാവുയും. ഈ ടീമിന് കെസിഎയുമായി ബന്ധമില്ല. ക്രിക്കറ്റ് കളിക്കുന്ന പ്രമുഖർക്ക് ആർക്കും ഇതേ പറ്റി അറിയത്തുമില്ല. പാക്കിസ്ഥാൻ ടീമിൽ പോലും ഉണ്ടായിരുന്നു ഡാനിഷ് കനേറിയ എന്ന ഒരു ഹിന്ദുവും യൂസഫ് യുഹാന എന്ന ക്രിസ്ത്യൻ ഒക്കെ.... പക്ഷേ ഇത് ഞമ്മളെ സ്വന്തം പിണറായി മൗലവിന്റെ കേരള ടീം അല്ലേ.... ഇങ്ങനെ ഒക്കെ ആയാൽ സർക്കാർ സർവിസിൽ ഒക്കെ ഞമ്മന്റെ ആളെ കേറ്റി ഇസ്ലാമികവൽക്കരണം പൂർണ്ണമായും നടപ്പിലാക്കാം-ഇതാണ് സന്ദിപ് വചസ്പതിയുടെ പോസ്റ്റിന് താഴെ വരുന്ന കമന്റ്.

വിവരവും പഠിപ്പുമുള്ള സന്ദീപ് ഇങ്ങനെ പറയരുതായിരുന്നു... ഇത് സച്ചാർ കമ്മീഷന്റേയും പാലോളി കമ്മീഷന്റേയും കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ നടത്തിയത്.... അതിൽ വർഗ്ഗീയത ആരോപിക്കുന്നത് മഹാ കഷ്ടം....-ഇതാണ് മറ്റൊരു രസകരമായ കമന്റ്.

ഈ വിഷയം ചർച്ചയാകുന്നതിന് മറുപടിയായാണ് മറ്റൊരു വിഭാഗം മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ രണ്ട് എൻഡുകൾക്ക് അദാനിയുടേയും റിലയൻസിന്റേയും പേരു വന്നതും ചർച്ചയാക്കുന്നത്. ഈ സ്റ്റേഡിയത്തിന്റെ പേര് മോദിയെന്നും.. നേരത്തെ ഗുജറാത്ത് സ്‌റ്റേഡിയം എന്നായിരുന്നു പേര്. പിന്നീട് സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയമായി. ഇപ്പോൾ മോദിയുടെ പേരിലും. ഇതിനൊപ്പമാണ് ഈ സ്റ്റേഡിയത്തിലെ രണ്ടെൻഡിനും മോദിയുടെ സുഹൃത്തുക്കളുടെ പേരും വരുന്നത്.

ഒരു എൻഡിന് അദാനിയെന്നാണ് പേര്. മറ്റേത് റിലയൻസും. അതായത് രണ്ട് വ്യവസായ പ്രമുഖരുടെ പേര് സ്റ്റേഡിയത്തിനുള്ളിൽ വരുന്നു. സാധാരണ കളിക്കാരേയും മറ്റും പേരാണ് ബഹുമാനാർത്ഥം കൊടുക്കാറുള്ളത്. ഗുജറാത്തിൽ അത് ശതകോടീശ്വരന്മാർക്കുള്ള അംഗീകാരമായി. അദാനിയും അംബാനിയും മോദിയുമായി ഏറെ അടുത്തു നിൽക്കുന്നവരാണ്. അതുകൊണ്ട് തന്നെ മോദി സ്‌റ്റേഡിയത്തിലേക്ക് ഇവരും കടന്നു വരുമ്പോൾ അത് ആത്മബന്ധത്തിൽ ആരോപണമായി പ്രതിപക്ഷവും ചർച്ചയാക്കും. നേരത്തെ സർദാർ പട്ടേലിന്റെ പേര് മാറ്റി മോദിയുടെ പേര് സ്റ്റേഡിയത്തിന് നൽകിയത് വലിയ വിവാദമായിരുന്നു.

ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയവും ലോകത്തിലെ രണ്ടാമത്തെ വലിയ സ്റ്റേഡിയവുമാണ് മൊട്ടേരയിലേത്.63 ഏക്കർ സ്ഥലത്തായി നീണ്ടു കിടക്കുന്ന സ്റ്റേഡിയത്തിന് 1,10,000 കാണികളെയാണ് ഉൾക്കൊള്ളാനാവുക. 1983ൽ നിർമ്മിച്ച സ്റ്റേഡിയം 2006ൽ നവീകരിച്ചിരുന്നു. 2016ൽ വീണ്ടും പുതുക്കി പണിതു. 2020ൽ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന നിലയിലേക്ക് ഉയർത്തുകയായിരുന്നു. 800 കോടി രൂപയായിരുന്നു നിർമ്മാണ ചെലവ്.11 പിച്ചുകളാണ് ഇവിടെയുള്ളത്. ആറെണ്ണം ചെമ്മണ്ണിലും, അഞ്ചെണ്ണം കരിമണ്ണിലും നിർമ്മിച്ചതാണ്.