കുവൈത്തിൽ കർഫ്യു സമയത്തിൽ മാറ്റം വരുത്തി. വൈകുന്നേരം 6 മണി മുതൽ രാവിലെ 5 മണി വരെയാണ് ഇന്ന് മുതൽ കർഫ്യു സമയം പുന ക്രമീകരിച്ചിരിക്കുന്നത്്.‌നേരത്തെ വൈകീട്ട് അഞ്ചിന് ആരംഭിച്ചിരുന്ന കർഫ്യൂ ഇന്ന് മുതൽ ഒരുമണിക്കൂർ വൈകിയാണ് ആരംഭിക്കുക .

റെസ്റ്റാറന്റുകൾക്കും കോഫീ ഷോപ്പുകൾകൾക്കും വൈകീട്ട് ആറുമുതൽ രാത്രി എട്ടുവരെ ഹോം ഡെലിവറി സേവനം നടത്താൻ അനുമതി നൽകിയിട്ടുമുണ്ട് . വൈകീട്ട് ആറുമുതൽ എട്ടു മണിവരെ റെസിഡൻഷ്യൽ ഏരിയക്ക് വ്യായാമത്തിനായുള്ള നടത്തത്തിനും മന്ത്രിസഭാ അനുമതി നൽകി. അതേസമയം, വാഹനം ഉപയോഗിക്കാനോ റെസിഡൻഷ്യൽ ഏരിയക്ക് പുറത്ത് പോകാനോ അനുമതി ഉണ്ടാകില്ല .