കുവൈത്ത് സിറ്റി: കുവൈത്തിൽ മുതൽ കർഫ്യൂ സമയത്തിൽ മാറ്റം വരുത്തി. രാത്രി ഏഴുമുതൽ പുലർച്ചെ അഞ്ചു വരെയാക്കി ചുരുക്കി. കുവൈത്തിൽ നിലവിൽ റെസിഡൻഷ്യൽ ഏരിയയിൽ നടക്കാൻ അനുമതി രാത്രി എട്ടുവരെ മാത്രമാണ്.

രാത്രി പത്തുവരെ നടക്കാൻ അനുമതി നൽകുന്നത് റമദാനിലാണ്. നേരത്തേ ഏപ്രിൽ എട്ടുമുതൽ രാത്രി 10 വരെ നടക്കാൻ അനുമതിയുണ്ടെന്ന് റിപോർട്ടുണ്ടായിരുന്നു. ഇപ്പോൾ റെസ്റ്റോറന്റുകളിലെ ഡെലിവറി സമയവും സഹകരണ സംഘങ്ങളിലെ ഷോപ്പിങ് അപ്പോയിന്മെന്റും രാത്രി ഏഴുമുതൽ 10 വരെയാണ്. റമദാനിൽ ഷോപ്പിങ് അപ്പോയിന്മെന്റ് രാത്രി ഏഴുമുതൽ 12 വരെയും റസ്റ്റോറന്റ് ഡെലിവറി രാത്രി ഏഴുമുതൽ പുലർച്ചെ മൂന്നുവരെയുമാക്കും.