കോട്ടയം: കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച് കൊണ്ട് മിണ്ടാപ്രാണിയോട് വീണ്ടും ക്രൂരത. കോട്ടയത്ത് പോത്തിനെ മരത്തിൽ കെട്ടിത്തൂക്കി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഒരു മാസം മുൻപ് എറണാകുളത്ത് ഓടുന്ന കാറിന്റെ പിന്നിൽ പട്ടിയെ കെട്ടിവലിച്ച സംഭവത്തിന്റെ ഞെട്ടൽ വിട്ടുമാറും മുൻപാണ് മറ്റൊരു സംഭവം. കോട്ടയം മണർകാടാണ് ഒരു വയസായ പോത്തിനെ മരത്തിൽ കെട്ടിത്തൂക്കിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അടുത്തിടെ മസനഗുഡിയിൽ ആനയുടെ പുറത്തേയ്ക്ക് കത്തുന്ന ടയർ വലിച്ചെറിഞ്ഞ സംഭവവും ഞെട്ടിച്ചിരുന്നു. ഗുരുതരമായി തീപൊള്ളലേറ്റ ആന ദിവസങ്ങൾക്ക് ശേഷം ചരിഞ്ഞത് വലിയ ചർച്ചയായി.