കൊച്ചി: ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് ഉപഭോക്താക്കളെ ബോധവൽക്കരിക്കുന്നതിനായി കാനറാ ബാങ്ക് തുടക്കമിട്ട പ്രചരണത്തിന്റെ ഭാഗമായി സൈബർ സുരക്ഷാ ബോധവൽക്കരണ ഗാനം പുറത്തിറക്കി. കാനറാ ബാങ്ക് ജീവനക്കാർ തന്നെ അണിനിരക്കുന്ന വിഡിയോയിലൂടെ വിവിധ ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.

അതിവേഗം വളരുന്ന ഡിജിറ്റൽ യുഗത്തിൽ അക്കൗണ്ട് വിവരങ്ങളും സ്വകാര്യതയും സംരക്ഷിക്കേണ്ടത് നിർണ്ണായകമാണ്. ഒടിപി, സിവിവി, പിൻ എന്നിവ ആരുമായും പങ്കിടരുതെന്നും ഉപഭോക്താക്കളിൽ നിന്ന് ബാങ്ക് ഒരിക്കലും ഈ വിവരങ്ങൾ ആവശ്യപ്പെടാറില്ലെന്നുമുള്ള മുന്നറിയിപ്പുകളും ഈ സൈബർ സുരക്ഷാ ബോധവൽക്കര പദ്ധതിയിലൂടെ പങ്കുവെക്കുന്നു. കാനറാ ബാങ്കിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ ഗാനത്തിന്റെ വീഡിയോ അപ്ലോഡ് ചെയ്തു. പ്രധാന ഇന്ത്യൻ ഭാഷകളിലെല്ലാം ഈ ഗാനം ഉടൻ അവതരിപ്പിക്കും.