തിരുവനന്തപുരം: വീട്ടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം വിതുര പട്ടംകുഴിച്ചപ്പാറയിലാണ് സംഭവം. വിതുര പട്ടംകുളിച്ച പാറയിൽ താജുദ്ദീന്റെ വീട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. താജുദ്ദീന്റെ സുഹൃത്ത് മാധവന്റെതാണ് മൃതദേഹം എന്നാണ് സംശയം. മാധവനെ അഞ്ചുദിവസം മുൻപ് കാണാതായിരുന്നു. വീടിനുള്ളിൽ നിന്ന് രക്തക്കറകളും കണ്ടെത്തിയിട്ടുണ്ട്. താജുദ്ദീൻ ഒളിവിലാണ്.