ടോക്കിയോ: ഇന്ത്യൻ താരം ദീപക് പുനിയ ലോക ഗുസ്തിയിൽ ഒളിമ്പിക്‌സ് മെഡൽ ഉറപ്പിച്ചു. 86 കിലോ ഫൈനലിൽ ദീപ്ക പ്രവേശിച്ചു. സെമിയിൽ ചൈനീസ് താരത്തെ 6-2ന് തോൽപ്പിച്ചു. ഫൈനലിൽ ജയിച്ചാൽ ദീപക്കിന് സ്വർണം കിട്ടും. അല്ലെങ്കിൽ വെള്ളി.

ഇതോടെ ഈ ഒളിമ്പിക്‌സിൽ മെഡൽ നേടുകയോ മെഡൽ ഉറപ്പിക്കുകയോ ചെയ്യുന്ന നാലാമനാവുകയാണ് ദീപക്. നേരത്തെ ഭാരാദ്വാഹനത്തിൽ ചാനു വെള്ളിയും ഷട്ടിലിൽ സിന്ധു വെങ്കലവും നേടിയിരുന്നു. ബോക്‌സിംഗിൽ സെമിയിൽ എത്തി ലൗലീനയും മെഡൽ ഉറപ്പിച്ചു. ഇതിന് സമാനമാണ് ഗുസ്തിയിലെ ദീപകിന്റെ നേട്ടവും.

മറ്റൊരു ഇന്ത്യൻ താരമായ രവി കുമാറും ഗുസ്തിയിൽ സെമിയിൽ എത്തി. 57 കിലോയിലെ ഗുസ്തി മത്സരത്തിലെ സെമിയിൽ ഉടൻ രവികുമാർ മത്സരിക്കും. 2016-ൽ വേൾഡ് കേഡറ്റ് ടൈറ്റിൽ നേടിയ ദീപക് ജൂനിയർ ലോക ചാമ്പന്യായിരുന്നു. 

പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ യോഗ്യതാ റൗണ്ടിൽ തന്നെ തകർപ്പൻ പ്രകടനവുമായി ഒളിമ്പിക്സ് അത്‌ലറ്റിക്സിൽ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷയായി നീരജ് ചോപ്ര മാറിയിട്ടുണ്ട്. ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ തന്നെ 83.50 എന്ന യോഗ്യതാ മാർക്ക് മറികടന്ന താരം ഫൈനലിന് യോഗ്യത നേടി. ആദ്യ ശ്രമത്തിൽ 86.65 മീറ്ററാണ് താരം എറിഞ്ഞത്. നിലവിൽ ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ മികച്ച ദൂരം നീരജിന്റേതാണ്. ഏഷ്യൻ ഗെയിംസിലും ഗോൾഡ്‌കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിലും സ്വർണ ജേതാവാണ് നീരജ്.