വഡോദര: കോവിഡ് മൂലമുണ്ടായ ഇടവേളയ്ക്കു ശേഷം ആഭ്യന്തര മത്സരങ്ങൾ ആരംഭിക്കാനി രിക്കെ ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടും വിവാദം. ബറോഡ താരം ദീപക് ഹൂഡയാണ് ക്യാപറ്റൻ ക്രു നാൽ പാണ്ഡ്യക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.ബറോഡ ക്യാപ്റ്റൻ ക്രുണാൽ പാണ്ഡ്യ ടീം അംഗങ്ങളുടെ മുന്നിൽ വെച്ച് അസഭ്യം പറഞ്ഞെന്ന് ആരോപിച്ച് ക്രിക്കറ്റ് അസോസി യേഷന് പരാതി നൽകി.ക്രുണാൽ മോശമായി പെരുമാറിയെന്നും കരിയർ അവസാനിപ്പിക്കുമെ ന്ന് ഭീഷണിപ്പെടുത്തിയതായും ബറോഡ ക്രിക്കറ്റ് അസോസിയേഷന് ദീപക് ഹൂഡ നൽകിയ പരാതിയിൽ പറയുന്നു.

വഡോദരയിലെ റിലയൻസ് സ്റ്റേഡിയത്തിൽ പരിശീലിക്കവെയാണ് സംഭവമെന്നാണ് ഹൂഡയു ടെ പരാതിയിൽ പറയുന്നത്. ബറോഡ ക്രിക്കറ്റ് അസോസിയേഷനു വേണ്ടി കഴിഞ്ഞ 11 വർഷ മായി കളിക്കുന്നുണ്ട്. നിലവിൽ സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിനുള്ള ടീമിലേക്കും തിര ഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ കടുത്ത നിരാശയിലും സമ്മർദത്തിലുമാണ് താനുള്ളതെന്ന് ഹൂഡ കത്തിൽ പറയുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടീം ക്യാപ്റ്റൻ ക്രുണാൽ പാണ്ഡ്യ സഹതാരങ്ങളുടേയും എതി ർ ടീം അംഗങ്ങളുടെയും മുന്നിൽവെച്ച് അസഭ്യം പറയുകയാണെന്നും കരിയർ അവസാനിപ്പിക്കു മെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും ഹൂഡ കത്തിൽ പറയുന്നു.

സംഭവത്തെ തുടർന്ന് സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ നിന്ന് ഹൂഡ പിന്മാറിയിരിക്കുക യാണ്.