ന്യൂഡൽഹി: ഡൽഹിയിൽ ടിപിആർ ഉയർന്ന് നിൽക്കുന്നെങ്കിലും ഇന്ന് കോവിഡ് കേസുകളിൽ കുറവ്്. ഇന്ന് 24,383 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസത്തേക്കാൾ 15.5 ശതമാനം കുറവാണ് ഇന്ന് റിപ്പോർട്ട് ചെയ്ത പ്രതിദിന കോവിഡ് കേസുകൾ.

ഇന്ന് 30.64 ശതമാനമാണ് ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ വർഷം മെയ് മാസം ഒന്നിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോസിറ്റിവിറ്റി നിരക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്ന സമയമായിരുന്നു അത്.

ഇന്ന് ഡൽഹിയിൽ 34 മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 25, 305 ആയി.