തിരുവല്ല: മാവേലിക്കര പൈനുംമൂട് കാഞ്ഞിരത്തുംമൂട്ടിൽ ഷിൻജു തോമസ് ഫിലിപ്പിന്റെ ഭാര്യ സംഗീത ജോൺ കുര്യൻ നിര്യാതയായി. 37 വയസ്സായിരുന്നു. കിഴക്കന്മുത്തൂർ (ബഥേൽപ്പടി) പുറമത്ത് മെറീലാൻഡിൽ കുര്യൻ ജോണിന്റെയും (കുഞ്ഞുമോൻ) രാജി ജോണിന്റെയും മകളാണ്. സംസ്‌കാരം പിന്നീട്. ഏക മകൾ ഇസബെല്ല. സഹോദരങ്ങൾ: പിങ്കി, മോനിക്ക, സഹോദരി ഭർത്താവ് ഡേവിഡ്.

ദുബായിൽ നഴ്‌സായി പ്രവർത്തിച്ചിരുന്നു. കുടുംബത്തോടൊപ്പം ദുബായിലായിരുന്നു താമസം. അർബുദ ബാധിതയായതോടെ നാട്ടിലെത്തി ചികിത്സയിൽ തുടരുകയായിരുന്നു. രോഗം മൂർച്ഛിച്ചതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.