പാറ്റ്‌ന: ദേശീയഗാനത്തിന്റെ വരികൾ തെറ്റിച്ചുപാടി ബിഹാർ വിദ്യാഭ്യാസ മന്ത്രി മേവാലാൽ ചൗധരി. മുൻപ് ഒരു സ്‌കൂളിൽ നടന്ന ചടങ്ങിൽ പതാക ഉയർത്തി അദ്ദേഹം ദേശീയ ഗാനം തെറ്റിച്ച് ചൊല്ലുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

പ്രതിപക്ഷമായ ആർജെഡിയും വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. പല തവണ അഴിമതി ആരോപിതനായ ബിഹാർ വിദ്യാഭ്യാസ മന്ത്രി മേവാലാൽ ചൗധരിക്ക് ദേശീയഗാനവും അറിയില്ലെന്നും അൽപം നാണം ബാക്കിയുണ്ടോ നിതീഷ് എന്നുമാണു വീഡിയോ ട്വീറ്റ് ചെയ്ത് ആർജെഡി ചോദിക്കുന്നത്. വീഡിയോ എന്ന് എടുത്തതാണെന്നോ എവിടെയാണെന്നോ വ്യക്തമല്ല.