തിരുവനന്തപുരം സർക്കാർ വനിത പോളിടെക്നിക് കോളേജിന് കീഴിൽ ബാലരാമപുരം തേമ്പാമുട്ടത്ത് പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ നടത്തുന്ന രണ്ട് വർഷത്തെ ഫാഷൻ ഡിസൈനിങ് സർട്ടിഫിക്കറ്റ് കോഴ്സിന് 2021-2022 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ 15 വരെ സ്വീകരിക്കും. അപേക്ഷാഫോമും വിശദവിവരങ്ങൾ അടങ്ങിയ പ്രോസ്പെക്ടസും www.sitttrkerala.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, രജിസ്ട്രേഷൻ ഫീസ് ആയ 25 രൂപ എന്നിവ സഹിതം ബാലരാമപുരം തേമ്പാമുട്ടം ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ 15ന് വൈകിട്ട് നാല് മണിക്ക് മുൻപ് സമർപ്പിക്കണം. എസ്.എസ്.എൽ.സി പാസ്സായിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. കൂടുതൽ വിവരങ്ങൾക്ക്: 9562012613.