കോതമംഗലം: ചൂടേറിയ രാഷ്ട്രീയ ചർച്ചകളിലെ താരമായിട്ടും ധർമജൻ ബോൾഗാട്ടി കൂൾ. നിയമസഭ ഇലക്ഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നുള്ള പ്രചാരണങ്ങൾ ശക്തിപ്പെട്ടിരിയിക്കെ ഇന്നലെയും ഇന്നും ധർമ്മജൻ ബോൾഗാട്ടിയും കുടുംബവും സമയം ചെലവിട്ടത് ഭൂതത്താൻകെട്ട് വിനോദസഞ്ചാരകേന്ദ്രത്തിൽ. ബോട്ടിങ് നടത്തിയും പുത്തൻവിഭവങ്ങൾ പാചകം ചെയ്ത് പരീക്ഷിച്ചും ധർമ്മജനും കുടുംബവും ഭൂതത്താൻകെട്ടിലെ താമസം ആഘോഷമാക്കിയെന്നാണ് ഇവിടെ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ. ട്രീ ഹട്ടുകളിൽ ഉറങ്ങിയും പെരിയാർ ജലാശയത്തിൽ ബോട്ടിങ് നടത്തിയും മണിക്കൂറുകളാണ് ചിലവഴിച്ചത്.

ഇന്നലെ രാത്രി കപ്പയും ഞണ്ടും ഉൾപ്പെടുത്തി ധർമ്മജന്റെ നേതൃത്വത്തിൽ പാകം ചെയ്ത പുതിയ വിഭവം രുചിവൈഭവം സമ്മാനിച്ചെന്നാണ് കഴിച്ചവരെല്ലാം അഭിപ്രായപ്പെട്ടത്. ഞണ്ട് സംഘടിപ്പിച്ചത് സുഹൃത്തും നാട്ടുകാരുനുമായിരുന്ന സ്റ്റാലിൽ ബെന്നിയാണ്. ഇവിടുത്തെ ബോട്ടുഡ്രൈവർ ജോബിയെയാണ് കപ്പ സംഘടിപ്പിക്കുന്നതിനായി ചുമതപ്പെടുത്തിയിരുന്നത്.

വൈകിട്ടോടെ വിഭവങ്ങൾ എത്തിയപ്പോൾ ചേരുവകൾ ഒരുക്കി ധർമ്മജനും റെഡി. സഹായത്തിനായി കുടംബാംഗങ്ങളും സ്റ്റാലിനും ഒപ്പംകൂടി. ചിത്രീകരിക്കാൻ ഒരു ടീം ഇവിടെ സർവ്വസന്നാഹങ്ങളുമായി എത്തിയിട്ടുണ്ടെന്നറിഞ്ഞതോടെ താരം ഒന്നുകൂടി ഉഷാറായി. ലൈറ്റപ്പും രംഗക്രമീകരണത്തിലുമൊക്കെ ഒരു സ്വന്തം നിലിയിൽ ഒരുമേൽനോട്ടത്തിനും ഇതിനിടയിൽ സമയം കണ്ടെത്തി.

ഭൂതത്താൻകെട്ട് വിനോദസഞ്ചാരകേന്ദ്രത്തിന്റെ പ്രാധനഭാഗമായ ഗ്രീനിക്‌സ് നേച്ചർ പാർക്കിന്റെ ഒരുഭാഗത്താണ് പാചകത്തിനാവിശ്യമായ സന്നാഹങ്ങൾ ഒരുക്കിയിരുന്നത്. ഇന്ന് രാവിലെയാണ് ധർമ്മജനും കുടംബവും ബോട്ടുയാത്രയ്ക്കിറങ്ങിയത്. വ്യൂടവറിന് സമീപത്ത് പുഴയോട് ചേർന്ന് മരത്തിനുമുകളിൽ ഒരുക്കിയിരുന്ന ഹട്ടിലാണ് ധർമ്മജനും കൂടംബവും രാത്രി ഇന്നലെ രാത്രി ചെലവിട്ടത്.

കേരളം മുഴുവൻ ചർച്ചയായ ആളാണ് ...എന്നിട്ട് ഞാനിവിടെ ദെ കൂളായിട്ട് ഉല്ലസിക്കുന്നു.. എന്താല്ലെ... ഉച്ചയോടെ ഭൂതത്താൻകെട്ടിൽ കണ്ടുമട്ടുമ്പോൾ ധർമ്മജന്റെ ആദ്യവാക്കുകൾ ഇതായിരുന്നു.പിന്നീട് സിനിമയെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും അനുഭവത്തിൽ നിന്നും പഠിച്ച പാഠങ്ങളെക്കുറിച്ചുമെല്ലാം ധർമ്മജൻ വിശദമായിത്തന്നെ സംസാരിച്ചു.

കലാകാരന്മാർ കോൺഗ്രസുകാരനെന്ന് പറായാൻ മടിക്കുകയാണെന്നും എന്നാൽ താൻ ഇതിൽ അഭിമാനിക്കുകയാണെന്നും ഇക്കാര്യം ആരുടെ മുന്നിൽപ്പറയുന്നതിനും മുട്ടിടിക്കാറില്ലന്നും താരം വ്യകത്മാക്കി. സീറ്റിന്റെ കാര്യത്തിൽ ആരും ഇതുവരെ ഒരു ഓഫറും തന്നിട്ടില്ല. ഞാൻ അങ്ങോട്ടുപോയി ആരുടെയെങ്കിലും കാലുപിടിച്ച് സീറ്റുവാനും പോവുന്നില്ല. സീറ്റ് കിട്ടിയാൽ മത്സരിക്കും. ബാലുശേരിയിൽ മത്സരിക്കുന്നതായുള്ള പ്രചാരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇതായിരുന്നു പ്രതികരണം.