കൊച്ചി: ത​ന്റെ പേരിൽ നടിമാരെയും മറ്റ് സ്ത്രീകളെയും ഫോണിൽ വിളിക്കുന്നവർക്കെതിരെ സംവിധായകൻ അൽഫോൻസ്​ പുത്രൻ പരാതി നൽകി. അൽഫോൻസ്​ പുത്രൻ തന്നെ ഇക്കാര്യം ഫേസ്​ബുക്ക്​ പേജിലൂടെ അറിയിക്കുകയായിരുന്നു.

നടിമാർക്കും മറ്റു സ്ത്രീകൾക്കും 9746066514, 9766876651 എന്നീ നമ്പറുകളിൽ അൽഫോൻസ്​ പുത്രനാണെന്ന്​ പരിചയപ്പെടുത്തി ഫോൺ കോളുകൾ ലഭിക്കുകയായിരുന്നു. ഈ നമ്പറുകളിൽ നിന്ന്​ കോളുകൾ ലഭിക്കുകയാണെങ്കിൽ വഞ്ചിതരാകരുതെന്നും വ്യക്തിഗത വിവരങ്ങളോ വിഡിയോകളോ കൈമാറരുതെന്നും തട്ടിപ്പാണെന്നും അൽഫോൻസ്​ പുത്രൻ ഫേസ്​ബുക്കിൽ കുറിച്ചു.

അൽഫോൻസ്​ തന്നെ ഈ നമ്പറുകളിലേക്ക്​ വിളിച്ചു. എന്നാൽ ഫോൺ എടുത്ത വ്യക്തി താൻ അൽഫോൻസ്​ പുത്രനാണെന്ന്​ അവകാശപ്പെടുകയായിരുന്നു.

I want to draw your attention with regard to a person whose number is ‘9746066514', ‘9766876651'. He has been making...

Posted by Alphonse Puthren on Saturday, November 21, 2020