കോയമ്പത്തൂർ: സംവിധായകൻ നരണിപ്പുഴ ഷാനവാസിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോയമ്പത്തൂർ കെജി ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച ഷാനവാസിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണ്. ഷാനവാസ് അപകടനില തരണം ചെയ്തിട്ടില്ലെന്നും 72 മണിക്കൂർ നേരത്തേ നിരീക്ഷണം വേണമെന്നുമാണ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

കോവിഡ് പശ്ചാത്തലത്തിൽ ഓടിടി റിലീസായെത്തിയ ആദ്യ മലയാള ചിത്രം സൂഫിയും സുജാതയിലൂടെയാണ് ഷാനവാസ് ശ്രദ്ധേയനാകുന്നത്. ചിത്രത്തിന്റെ സംവിധാ
യകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്.ചിത്രം ഒരുപോലെ നിരൂപക പ്രേക്ഷക പ്രീതി നേടിയിരുന്നു.അതിഥി റാവു ഹൈദരി, കലാരഞ്ജിനി, ദേവ് മോഹൻ, സിദ്ദിഖ് എന്നിവരായിരുന്നു മറ്റ് താരങ്ങൾ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവായിരുന്നു നിർമ്മാണം.ആദ്യ ചിത്രം കരി വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ലെങ്കിലും നിരൂപക ശ്രദ്ധനേടിയ ചിത്രമായിരുന്നു.

പുതിയ സിനിമയുടെ എഴുത്തിന്റെ തിരക്കുകളിലായിരുന്നു അദ്ദേഹം.