പനജി: കൊങ്കൺ മേഖലയിൽ തുടർച്ചയായ കനത്ത മഴയെ തുടർന്ന് പാതയിൽ മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം വീണ്ടും തടസ്സപ്പെട്ടു.ഓൾഡ് ഗോവ കർമാലി തുരങ്കത്തിൽ കർമാലി- തിവിം സ്റ്റേഷനുകൾക്കിടയിലാണ് മണ്ണിടിഞ്ഞത്. ഇരുഭാഗത്തേക്കുമുള്ള സർവീസുകളും തടസ്സപ്പെട്ടിട്ടുണ്ട്.

ഇതേ തുടർന്ന് കൊങ്കൺ റെയിൽവേ ട്രെയിൻ സർവീസുകൾ പുനഃക്രമീകരിക്കുകയും ചില ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തു.കേരളത്തിലേക്കുള്ള ദീർഘദൂര സർവീസുകളടക്കമുള്ള ട്രെയിനുകൾ വഴിയിൽ കുടുങ്ങി. ചില ട്രെയിനുകൾ വഴിതിരിച്ചുവിട്ടതായും അധികൃതർ അറിയിച്ചു.

വഴിതിരിച്ചുവിട്ട ട്രെയിനുകൾ പനവേലിനും ഷൊർണ്ണൂരിനും ഇടയിൽ സർവീസുണ്ടാകില്ല. കർജാത്, പുണെ വഴിയാകും ഇത് സർവീസ് നടത്തുക

06345- ഞായറാഴ്ച ലോക്മാന്യതിലകിൽ നിന്ന് പുറപ്പെട്ട ലോക്മാന്യ തിലക്-തിരുവനന്തപുരം ട്രെയിൻ, 02618-ഞായറാഴ്ച നിസാമുദ്ദീനിൽ നിന്ന് പുറപ്പെട്ട നിസാമുദ്ദീൻ-എറണാകുളം ട്രെയിൻ, 04696- ഞായറാഴ്ച അമൃത്സറിൽ നിന്ന് പുറപ്പെട്ട അമൃത്സർ-കൊച്ചുവേളി വീക്കിലി സ്പെഷ്യൽ,

01224-ഞായറാഴ്ച എറണാകുളത്ത് നിന്ന് പുറപ്പെട്ട എറണാകുളം-ലോക്മാന്യതിലക് തുരന്തോ ബൈവീക്കിലി, 09261- ഞായറാഴ്ച കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട കൊച്ചുവേളി പോർബന്ദർ വീക്കിലി,02977-ഞായറാഴ്ച എറണാകുളത്ത് നിന്ന് പുറപ്പെട്ട എറണാകുളം-അജ്മീർ വീക്കിലി എന്നീ ട്രെയ്‌നുകൾ മഡ്ഗാവിനും പനവേലിനും ഇടയിൽ സർവീസ് നടത്തില്ല.

024432 നിസാമുദ്ദീൻ-തിരുവനന്തപുരം രാജധാനി, 06345 ലോക്മാന്യതിലക്-തിരുവനന്തപുരം, 01150 പുണെ-എറണാകുളം വീക്കിലി എന്നീ ട്രെയിനുകളുടെ യാത്ര തടസ്സപ്പെട്ടു. ഇതേ തുടർന്ന് ഇതിലെ യാത്രക്കാരെ റോഡ് വഴി മഡ്ഗാവിലേക്ക് എത്തിച്ചിട്ടുണ്ട്. ഇവിടെ നിന്ന് സെപെഷ്യൽ ട്രെയിനിൽ യാത്ര തുടരും.